ആരോപണം ഗുരുതരം
Sunday, September 22, 2019 1:25 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങൾക്കു മോടി കൂട്ടാൻവേണ്ടി മാത്രമാണു നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തി നിർത്തിയതെന്ന ആരോപണവുമായി നർമദാ ബച്ചാവോ അന്തോളൻ നേതാവായ മേധാ പട്കർ. ഗുജറാത്ത് മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും അണക്കെട്ടിലെ ജലവിതാനം 138.68 മീറ്ററിലേക്ക് ഉയർത്തിയത് മോദിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേണ്ടി തന്നെയാണെന്നാണു റിപ്പോർട്ട്. ഒക്ടോബർ 30ന് അണക്കെട്ട് നിറയുമെന്ന വിജയ് രൂപാണി സർക്കാരിന്റെ അറിയിപ്പ് പിന്നീട് സെപ്തംബർ 30ലേക്ക് മാറ്റുകയായിരുന്നു. പക്ഷേ എങ്ങനെയാണ് സെപ്തംബർ 17ന് തൊട്ടു മുന്പ് നിറഞ്ഞത് എന്നതാണ് ഏറെ വിവാദമായിരിക്കുന്നത്. ഇതുമൂലം മധ്യപ്രദേശിലെ ധാർ, ഭർവാനി, അലിരാജപുർ എന്നീ ജില്ലകളിലെ 192 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്.
കെ.എം. മുഹമ്മദ് വളളിക്കുന്ന്