യാത്രക്കാരെ കൊള്ളയടിക്കുന്നു
Monday, November 11, 2019 12:00 AM IST
തിരുവനന്തപുരം ജില്ലയുടെ പരിധിയിൽ കെ എസ്ആർടിസി നിരവധി സിറ്റി ഫാസ്റ്റ് ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഓർഡിനറി സർവീസ് നടത്തുന്ന റൂട്ടുകളിൽ തന്നെയാണ് ഇവ സർവീസ് നടത്തുന്നത്. ഓർഡിനറിയെക്കാൾ കൂടുതൽ നിരക്കാണ്സിറ്റി ഫാസ്റ്റ് ബസുകളിൽ നൽകേണ്ടി വരുന്നത്. പക്ഷെ ഇത്തരം ബസുകൾ ഓർഡിനറി ബസുകൾ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഒപ്പം സിറ്റി ഫാസ്റ്റ് എന്ന പേരിൽ സർവീസ് നടത്തുന്ന വലിയ ശതമാനം ബസുകളും ഓർഡിനറിയുടെ വേഗത്തിൽ ആണ് പോകുന്നതും. അധിക ചാർജും നൽകണം. ഓർഡിനറി എത്തുന്ന സമയത്തു മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തുകയുമുള്ളു.
അപ്പോൾ സിറ്റി ഫാസ്റ്റ് സർവിസ് വഴി കെഎസ്ആർടിസി ലക്ഷ്യംവയ്ക്കുന്നത് എന്താണ്? നിരക്ക് വർധനവിന് പകരം യാത്രക്കാരെ കൊള്ളയടിക്കുക.
അജയ് എസ്. കുമാർ, പ്ലാവോട്