ക്ഷേമപെൻഷൻകാരോടു പഞ്ചിംഗ് ക്രൂരത
Friday, November 29, 2019 1:29 AM IST
ക്ഷേമപെൻഷനുകൾ വാങ്ങിക്കൊണ്ടിരിക്കവേ മരിച്ചുപോയ മൂന്നര ലക്ഷത്തോളം പേരുടെ പെൻഷൻ മറ്റു ചിലർ അനധികൃതമായി വാങ്ങുന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഉദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടെയോ അറിവോ ഒത്താശയോ ഇല്ലാതെ ഈ തട്ടിപ്പ് നടക്കുക എളുപ്പമല്ല. ഇത്തരം തട്ടിപ്പുകാർക്ക് എതിരേ കർശന നിയമ നടപടി സ്വീകരിക്കുകയും ഇതുവരെ വാങ്ങിയ തുക പലിശ സഹിതം തിരിച്ചുപിടിക്കുകയും വേണം.
ജീവിച്ചിരിപ്പുള്ളവർക്കു മാത്രം പെൻഷൻ ലഭിക്കുന്നു എന്നുറപ്പാക്കാൻ സർക്കാർ കൊണ്ടുവന്ന ബയോമെട്രിക് പഞ്ചിംഗ് സന്പ്രദായം തട്ടിപ്പു തടയാൻ സഹായകമാണ്. തങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്നു തെളിയിക്കാൻ ക്ഷേമപെൻഷൻകാർ അക്ഷയ കേന്ദ്രങ്ങളിൽ എത്തുകയാണിപ്പോൾ.
അംഗഹീനരും ശയ്യാവലംബികളും ഏറെ ക്ഷീണിതരുമായ ഏവർക്കും ഈ പഞ്ചിംഗ് പീഡനമാണ്. അങ്ങനെയുള്ളവരെ വീട്ടിലെത്തി പഞ്ചിംഗ് നടത്തിച്ചാൽ അവർക്ക് ആശ്വാസമാകും. വാർഡ് പ്രതിനിധികളെയും ബിഎൽഒ മാരെയും ഈ ചുമതല ഏൽപിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ, തൊഴിലില്ലാത്ത അഭ്യസ്തവിദ്യരെ ഏൽപിക്കാം.
ജോഷി ബി. ജോണ് മണപ്പള്ളി