Letters
സ്‌കൂള്‍ വിനോദയാത്രകള്‍ വിവാദയാത്രയാകരുത്
Saturday, November 30, 2019 12:26 AM IST
കൊ​ല്ലം ജി​ല്ല​യി​ലെ അ​ഞ്ച​ലി​ലും വെ​ണ്ടാ​റി​ലും സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ വി​വാ​ദ​യാ​ത്ര ആ​സ്പ​ദ​മാ​ക്കി ദീ​പി​ക എ​ഴു​തി​യ മുഖപ്രസംഗം ഏറെ പ്രസക്തമായി. ഇ​ന്ന​ത്തെ സ്‌​കൂ​ള്‍ കോ​ളേ​ജ് വി​നോ​ദ​യാ​ത്ര​ക​ളി​ല്‍ കാ​ണു​ന്ന “ന്യൂജെന്‍’’ വി​നോ​ദ​യാ​ത്രാ ശൈ​ലി​ ആശങ്കവളർത്തുന്നതാണ്. 14 വ​ര്‍ഷം ഒ​രു സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്ന എ​ന്‍റെ അ​നു​ഭ​വം വ​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രൂ​ടെ പൂ​ര്‍ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ക​ണം വി​നോ​ദ​യാ​ത്ര​ക​ള്‍.

ത​ങ്ങ​ള്‍ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല എ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് ഒ​രി​ക്ക​ലും പ​റ​യാ​നാ​വി​ല്ല. സ്‌​കൂ​ള്‍ വി​നോ​ദ​യാ​ത്ര​യു​ടെ ആ​ദ്യം മു​ത​ല്‍ അ​ന്ത്യം വ​രെ​യും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ളു​ടെ താ​ള​ത്തി​നൊ​ത്ത് ബ​സ് ജീ​വ​ന​ക്കാ​ര്‍ തു​ള്ളാ​ന്‍ തു​ട​ങ്ങും. ഒ​രു സ്‌​കൂ​ള്‍ വി​നോ​ദ​യാ​ത്ര ന്യൂ ​ജ​ന​റേ​ഷ​ന്‍ ശൈ​ലി​യി​ലാ​ണെ​ങ്കി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​കു​ന്ന ബ​സി​ന്‍റെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള"ആ​ഡം​ബര’ പ്ര​വേ​ശ​ന​ത്തി​ലൂ​ടെ​യാ​ണ്. വൈ​കി​ട്ടാ​ണ് യാ​ത്ര പു​റ​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ കു​ട്ടി​ക​ളെ ഇ​ള​ക്കി മ​റി​യി​ക്കാ​ന്‍ ബ​സി​ന്‍റെ അ​ക​ത്തും പു​റ​ത്തും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​വി​ധ വ​ര്‍ണ​ങ്ങ​ളോ​ടു​കൂ​ടി​യ ഡി​ജെ, ലേ​സ​ര്‍ ലൈ​റ്റു​ക​ള്‍ ഇ​ട്ട് ച​ലി​ക്കു​ന്ന കൊ​ട്ടാ​രം പോ​ലെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ പ്ര​വേ​ശി​ക്കും. അ​തും കൂ​ടാ​തെ ചെ​വി​യു​ടെ മൂ​ടു​പ​ടം പൊ​ട്ടിപ്പോ​കു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ല​മാ​യി ജി​ബി 30 ല്‍ ​അ​ധി​കം വ​രു​ന്ന ബാ​സ് കു​റ്റി​ക​ളി​ലൂ​ടെ വ​രു​ന്ന പ​രി​സ​രം വി​റ​പ്പി​ക്കു​ന്ന ഡി​ജെ മ്യൂ​സി​ക്ക് കോ​ലാ​ഹ​ല​ങ്ങ​ള്‍! ഈ ​രം​ഗ പ്ര​വേ​ശ​ന​ത്തി​ല്‍ ത​ന്നെ സ്‌​കൂ​ള്‍ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​കു​ന്ന കു​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ വി​നോ​ദ യാ​ത്രാ ബ​സി​ന് മാ​ര്‍ക്കി​ടും! പ​ക​ലാ​ണ് യാ​ത്ര തു​ട​ങ്ങു​ന്ന​തെ​ങ്കി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​ലും വെ​ണ്ടാ​റി​ലും ന​ട​ന്ന​തു പോ​ലെ കു​ട്ടി​ക​ളു​ടെ മു​മ്പി​ല്‍ ഒ​ന്നു ഷൈ​ന്‍ ചെ​യ്യാ​നും പി​ന്നീ​ടു​ള്ള വ​ര്‍ഷ​ങ്ങ​ളി​ല്‍ “ഓ​ട്ടം കി​ട്ടാ​നും” ബ​സ് ജീ​വ​ന​ക്കാ​ര്‍ ഇ​ങ്ങ​നെ​യു​ള്ള കു​രു​ത്തക്കേ​ടു​ക​ള്‍ കാ​ണി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​കും.

പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റ് അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ളെ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് ഒ​രു ത​യാ​റെ​ടു​പ്പ് ത​ട​ത്തി, പ​രി​ശീ​ലി​പ്പി​ച്ച് വി​നോ​ദ​ത്തി​ന്‍റെ അ​തി​ര്‍വ​ര​മ്പു​ക​ള്‍ പ​റ​ഞ്ഞുകൊ​ടു​ത്തു വേ​ണം യാ​ത്ര തു​ട​ങ്ങാ​ന്‍. പ​ല സ്‌​കൂ​ള്‍, കോ​ളേ​ജ് വി​നോ​ദ​യാ​ത്ര​ക​ള്‍ ഇക്കാ​ല​ത്ത് വി​വാ​ദ​യാ​ത്ര​ക​ള്‍ ആ​കു​ന്ന​തി​ന്‍റെ പ്ര​ധ്രാ​ന കാ​ര​ണം വേ​ണ്ട​ത്ര ഗൃ​ഹ​പാ​ഠ​ങ്ങ​ള്‍ ചെ​യ്യാ​ത്ത​താ​ണ്. കു​ട്ടി​ക​ള്‍ക്ക് വേ​ണ്ട നി​ര്‍ദേശ​ങ്ങ​ള്‍ കൊ​ടു​ത്ത് എ​ന്തൊ​ക്കെ ബാ​ഗി​ല്‍ കൊ​ണ്ടു വ​രാം എ​ന്തൊ​ക്കെ അ​രു​ത് (ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ദ്യം, പു​ക​യി​ല ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ വി​നോ​ദ​യാ​ത്ര​യ്ക്ക് ഇ​ട​യി​ല്‍ കു​ട്ടി​ക​ളി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ര്‍ത്ത​ക​ള്‍ നാം ​ക​ണ്ട​താ​ണ്), എ​ന്ന് വ​രെ പ​റ​ഞ്ഞുകൊ​ടു​ത്ത് അ​ത് ഉ​റ​പ്പാ​ക്കി വേ​ണം യാ​ത്ര തു​ട​ങ്ങാ​ന്‍. യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ബ​സി​ന്‍റെ “നി​യ​ന്ത്ര​ണം’’ കു​ട്ടി​ക​ള്‍ക്ക് കൊ​ടു​ക്കാ​തെ, കു​ട്ടി​ക​ള്‍ക്കും, അ​ധ്യാ​പ​ക​ര്‍ക്കും ഉ​ല്ലാ​സ​ത്തി​നും, സു​ര​ക്ഷി​ത​ത്ത്വ​ത്തി​നും ചേ​രു​ന്ന വി​ധം ആ​ക​ണം. കു​ട്ടി​ക​ള്‍ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​കു​മ്പോ​ള്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ സ്‌​കൂ​ള്‍ അ​ധി​കൃ​രു​ടെ നി​ര്‍ദേ​ശ​മാ​ണ് പാ​ലി​ക്കേ​ണ്ട​ത്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​നും ചി​ല​ര്‍ ആ​ളാ​കാ​നും, ഷൈ​ന്‍ ചെ​യ്യാ​നും ഒ​രു കൈ ​വ​ള​യ​ത്തി​ലും മ​റു​കൈ മൈ​ക്കി​ലും പി​ടി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന വീ​ഡി​യോ അ​ടു​ത്ത നാ​ളി​ല്‍ വൈ​റ​ല്‍ ആ​യ​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള യാ​ത്ര​യി​ല്‍ ഞാ​ന്‍ അ​തി​ശ​യ​പ്പെ​ടു​ന്ന​ത് ആ ​വാ​ഹ​ന​ത്തി​ലെ അ​ധ്യാ​പ​ക​ര്‍ എ​വി​ടെ​യാ​യി​രു​ന്നു എ​ന്നാ​ണ്.

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ കു​ട്ടി​ക​ള്‍ സാ​ഹ​സിക​മാ​യ​തും, അ​തി​ശ​യി​പ്പി​ക്കു​ന്ന​തു​മാ​യ​വ കാ​ണാ​നും കേ​ള്‍ക്കാ​നും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്. വാ​ഹ​ന​ത്തി​ന്‍റെ സ്പീ​ഡ് കൂ​ട്ടാ​നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഓ​വ​ര്‍ ടേ​ക്ക് ചെ​യ്യാ​നും, മ്യൂ​സി​ക്ക​ല്‍ എ​യ​ര്‍ ഹോ​ണ്‍ അ​ടി​ക്കാ​നും, ഇ​ടി​വെ​ട്ട് ശ​ബ്ദ​ത്തി​ല്‍ പാ​ട്ടി​ടാ​നും കു​ട്ടി​ക​ള്‍ നി​ര്‍ബ​ന്ധി​ക്കും. അ​വ​രെ കു​റ്റം വി​ധി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ഇ​ട​പെ​ടേ​ണ്ടി​ട​ത്ത് വാ​ഹ​ന​ത്തി​ലു​ള്ള അ​ധ്യാ​പ​ക​ര്‍ ഇ​ട​പെ​ട​ണം. കാ​ര​ണം സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു പോ​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് എ​ന്ത് സം​ഭ​വി​ച്ചാ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തും ആ​ദ്യം വി​ര​ല്‍ ചൂ​ണ്ട​പ്പെ​ടു​ന്ന​തും പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ നേ​ർ‌​ക്കാ​ണ് എ​ന്ന് ആ ​സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന​വ​ര്‍ക്ക് ന​ന്നാ​യി അ​റി​വു​ള്ള​താ​ണ​ല്ലോ?

സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ബ​സി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ക്കു​മ്പോ​ള്‍ “അ​റി​ഞ്ഞി​ല്ല, ഞ​ങ്ങ​ള​ല്ല പു​റ​ത്ത് നി​ന്നു​ള്ള​വ​രാ​ണ്” എ​ന്ന് പ​റ​ഞ്ഞാ​ലും പ്രി​യ​പ്പെ​ട്ട പ്ര​ധാ​നാ​ധ്യാ​പ​ക​രെ, പ​ണി ന​മ്മ​ള്‍ക്ക് ത​ന്നെ കി​ട്ടും. കാ​ര​ണം സ്‌​കൂ​ള്‍ കാ​മ്പ​സ് പൂ​ര്‍ണ​മാ​യും പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ​ല്ലോ?

സ്‌​കൂ​ള്‍ വി​നോ​ദ​യാ​ത്ര​ക​ളി​ല്‍ ര​ക്ഷി​താ​ക്ക​ളും, സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ബ​സ് ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്ത്വം ത​ങ്ങ​ളു​ടെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത്വം ആ​യി ക​ണ്ട് കു​ട്ടി​ക​ളെ പ​റ​ഞ്ഞുമ​ന​സി​ലാ​ക്കി വേ​ണം ഈ ​ത​ര​ത്തി​ലു​ള്ള യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍. അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്രം നി​യ​മ​ങ്ങ​ള്‍ ക​ര്‍ക്ക​ശ​മാ​ക്കു​ന്ന രീ​തി​ക​ള്‍ മാ​റി അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഗ​താ​ഗ​ത വ​കു​പ്പും ശ്ര​ദ്ധി​ച്ചാ​ല്‍ വി​വാ​ദ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കാ​വു​ന്ന​തെ​യു​ള്ളു.

സി​ബി ഞാവള്ളിക്കുന്നേൽ, ഇരിട്ടി(മുൻ സ്കൂൾ പ്രിൻസിപ്പൽ)