തെറ്റായ നടപടി
Tuesday, December 10, 2019 10:56 PM IST
കണ്ഫർമേഷന്റെ പേരിൽ ഉദ്യോഗാർഥികളുടെ ഭാവി തുലയ്ക്കുന്ന നടപടിയിലേക്കാണു പി എസ് സി നീങ്ങുന്നത്. പരീക്ഷ നടക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് പി എസ് സി കണ്ഫർമേഷൻ ചോദിക്കുന്നത്. നിശ്ചിത കാലയളവിൽ കണ്ഫർമേഷൻ നൽകിയാലും പരീക്ഷയ്ക്ക് മുൻപ് പലവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതെ വരാം. ഉദാഹരണത്തിന് ഫെബ്രുവരിയിൽ നടക്കുന്ന കെഎഎസ് പരീക്ഷയ്ക്ക് കണ്ഫർമേഷൻ നൽകേണ്ടത് ഡിസംബർ 25 ന് മുൻപാണ്. കണ്ഫർമേഷൻ നൽകിയാലും പരീക്ഷയ്ക്ക് മുൻപ് അസുഖം,അത്യാഹിതം, ബന്ധുക്കളുടെ മരണം തുടങ്ങിയവ ഉണ്ടായാൽ പരീക്ഷ എഴുതാൻ കഴിയണമെന്നില്ല. അതുവഴി തുടർന്നുള്ള പരീക്ഷകളിൽ നിന്നു വിലക്കുന്നത് ശരിയാണോ? നാളെ എന്ത് നടക്കും എന്ന് മുൻകൂട്ടി കാണാൻ ഉള്ള കഴിവ് മനുഷ്യർക്ക് ഉണ്ടെന്നാണോ പി എസ് സി യുടെ ധാരണ?
ഒന്നെങ്കിൽ പരീക്ഷയ്ക്ക് കുറഞ്ഞത് രണ്ടാഴ്ച മുമ്പേ കണ്ഫർമേഷൻ എടുക്കണം. അല്ലെങ്കിൽ എന്തുകൊണ്ട് പരീക്ഷ എഴുതിയില്ല എന്ന് കാരണം കാണിക്കാൻ പി എസ് സി അവസരം നൽകണം . തൊഴിൽ അന്വേഷകരോട് കാണിക്കുന്ന ചിറ്റമ്മനയം പി എസ് സി ഉപേക്ഷിക്കണം.
അജയ് എസ് കുമാർ, പ്ലാവോട് , തിരുവനന്തപുരം