താരങ്ങളുടെ ലഹരി ഉപയോഗം സമൂഹത്തിനും ആപത്ത്
Saturday, December 14, 2019 12:20 AM IST
അടുത്ത കാലത്തായി മലയാളസിനിമാ രംഗത്തു നിന്നു കേൾക്കുന്ന വാർത്തകൾ മലയാളികളെ ഒന്നാകെ ആശങ്കയിലാഴ്ത്തുന്നതാണ്. അത് ഈ രംഗത്തുനിന്നു തന്നെയുള്ളവരുടെ വെളിപ്പെടുത്തലാകുന്പോൾ അധികൃതർ അതിനെ വളരെ ഗൗരവത്തോടെ കാണണം. ലഹരിവിമുക്ത കേരളത്തിനായി സംസ്ഥാന എക്സൈസ് വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് കോടികൾ ചെലവഴിച്ച് വൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്പോൾ മറുവശത്ത് ഇതിന്റെ ഉപഭോഗം അനസ്യൂതം തുടരുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
സ്കൂൾ കോളജ് വിദ്യാർഥികളും യുവജനങ്ങളും എല്ലാത്തരത്തിലും കൂടുതൽ അനുകരിക്കുന്നത് സിനിമാതാരങ്ങളെയാണ്. അതിൽ കൂടുതൽ ന്യൂജെൻ താരങ്ങളെയാണ്.
ചില ന്യൂജെൻ താരങ്ങൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം ലഹരി ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാണെന്ന സിനിമാക്കാരുടെ തന്നെ വെളിപ്പെടുത്തൽ ആശങ്കാജനകമാണ്. സിനിമാ മേഖലയിൽനിന്നുള്ളവരിൽനിന്നു ലഹരിവസ്തുക്കൾ പിടിച്ചെടുത്തത് മുൻപും വാർത്ത ആയിട്ടുണ്ടെങ്കിലും അതെല്ലാം പ്രഹസനങ്ങളായി മാറിയിട്ടേയുള്ളൂ.
സുഗതൻ എൽ. ശൂരനാട്, കൊല്ലം