Letters
വി​​​​ര​​​​മി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രും പെ​​​​ൻ​​​​ഷ​​​​നും
Wednesday, January 15, 2020 11:11 PM IST
സ​​​​ർ​​​​ക്കാ​​​​രി​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സ്ഥി​​​​തി ത​​​​ക​​​​രാ​​​​റി​​​​ലാ​​​​കു​​​​ന്ന​​​​ത് റ​​​​വ​​​​ന്യു വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സിം​​​​ഹ​​​​ഭാ​​​​ഗ​​​​വും പെ​​​​ൻ​​​​ഷ​​​​നാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​തു കൊ​​​​ണ്ടാ​​​​ണെ​​​​ന്നു ചി​​​​ല ത​​​​ത്പ​​​​ര ക​​​​ക്ഷി​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് പ​​​​ത്ര​​ത്തി​​ൽ കാ​​​​ണാ​​​​നി​​​​ട​​​​യാ​​​​യി. സ​​​​ത്യം മ​​​​റ​​​​ച്ചു വ​​​​ച്ചു​​​​കൊ​​​​ണ്ട് പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ കൈ​​​​യ​​​​ടി വാ​​​​ങ്ങാ​​​​നു​​​​ള്ള കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​യാ​​​​ണി​​​​ത്.

ബ​​​​ജ​​​​റ്റ് രേ​​​​ഖ​​​​ക​​​​ൾ പ്ര​​​​കാ​​​​രം ഉ​​​​ള്ള യ​​​​ഥാ​​​​ർ​​​​ഥ ക​​​​ണ​​​​ക്ക് ചു​​​​വ​​​​ടെ കു​​​​റി​​​​ക്കു​​​​ന്നു.

201112ൽ ​​​​റ​​​​വ​​​​ന്യു വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 18.90 ശ​​​​ത​​​​മാ​​​​ന​​​​വും 2012 13ൽ 16.58 ​​ശ​​​​ത​​​​മാ​​​​ന​​​​വും 201314ൽ ​​16.49 ​​ശ​​​​ത​​​​മാ​​​​ന​​​​വും 201415ൽ ​​16.68 ​​ശ​​​​ത​​​​മാ​​​​ന​​​​വും 201516ൽ ​​16.60 ​​ശ​​​​ത​​​​മാ​​​​ന​​​​വും 201617ൽ ​​16.77 ​​ശ​​​​ത​​​​മാ​​​​ന​​​​വും 201718ൽ ​​ 16.54 ​​ശ​​​​ത​​​​മാ​​​​ന​​​​വും മാ​​​​ത്ര​​​​മാ​​​​ണ് പെ​​​​ൻ​​​​ഷ​​​​ൻ ചെ​​​​ല​​​​വ്. 201819ലെ ​​​​ക​​​​ണ​​​​ക്ക് പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

ട്ര​​​​ഷ​​​​റി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​ടെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ വാ​​​​ങ്ങു​​​​ന്ന തു​​​​ക​​​​യും ശ​​​​ത​​​​മാ​​​​ന​​​​വും താ​​​​ഴെ കു​​​​റി​​​​ക്കു​​​​ന്നു.

1.10,000 രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ പെ​​​​ൻ​​​​ഷ​​​​ൻ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ർ 31.20 ശ​​​​ത​​​​മാ​​​​നം. 2.10,000 നും 20,000 ​​നും ​​ഇ​​​​ട​​​​യി​​​​ൽ 33.20 ശ​​​​ത​​​​മാ​​​​നം. 3. 20000 നും 30000 ​​​​നും ഇ​​​​ട​​​​യി​​​​ൽ 29.55 ശ​​​​ത​​​​മാ​​​​നം. 4. 30000 നും 40000 ​​​​നും ഇ​​​​ട​​​​യി​​​​ൽ 4.72 ശ​​​​ത​​​​മാ​​​​നം. 5. 40000നും 50000 ​​നും ​​ഇ​​​​ട​​​​യി​​​​ൽ 1.16 ശ​​​​ത​​​​മാ​​​​നം.

6. 50000 നും 60000 ​​​​നും ഇ​​​​ട​​​​യി​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ർ 0.17 ശ​​​​ത​​​​മാ​​​​നം.

40,000 രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ർ ഉ​​​​യ​​​​ർ​​​​ന്ന ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​ന്ന് വി​​​​ര​​​​മി​​​​ച്ച​​​​വ​​​​രാ​​​​ണ്. ഇ​​​​തി​​​​ൽ മു​​​​ൻ​​​​മ​​​​ന്ത്രി​​​​മാ​​​​രും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും അ​​​​വ​​​​രു​​​​ടെ പ്രൈ​​വ​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടും.

എം.​​​​എ​​​​സ്. ​​മാ​​​​ത്യു മ​​​​ണ്ണം​​​​പ്ലാ​​​​ക്ക​​​​ൽ, പൂ​​​​വ​​​​ര​​​​ണി