Letters
ഗാ​​ന്ധി​​ജി​​യു​​ടെ ഇ​​ഷ്ട​​ഗാ​​നം ഒ​​ഴി​​വാ​​ക്കി​​യ​​തു നി​​ന്ദ്യം
Tuesday, January 21, 2020 12:04 AM IST
മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട ക്രി​​​സ്തീ​​​യ ഗാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ‘അ​​​ബൈ​​​ഡ് വി​​​ത്ത് മീ ’ ​​​ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബീ​​​റ്റിം​​ഗ് റി​​​ട്രീ​​​റ്റി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് നി​​​ഷേ​​​ധാ​​​ത്മ​​​ക​​​മാ​​​ണ്. റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് സ​​​മാ​​​പ​​​നം കു​​​റി​​​ച്ച് 29 ന് ​​​വി​​​ജ​​​യ് ചൗ​​​ക്കി​​​ൽ ന​​​ട​​​ക്കു​​​ന്ന ബീ​​​റ്റിം​​ഗ് റി​​​ട്രീ​​​റ്റി​​​ൽ ഗാ​​​ന്ധി​​​ജി​​​യു​​​ടെ ഇ​​​ഷ്ട ഗാ​​​ന​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന​​​ത് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ വ​​​കു​​​പ്പാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്. സ്കോ​​​ട്ടി​​​ഷ് ക​​​വി ഹെ​​​ൻ​​​റി ഫ്രാ​​​ൻ​​​സി​​​സ് ലൈ​​​റ്റ് പ​​​ത്തൊ​​​ന്പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ൽ ര​​​ചി​​​ച്ച് ബ്രി​​​ട്ടീ​​​ഷ് സം​​​ഗീ​​​ത​​​ജ്ഞ​​​ൻ വി​​​ല്യം ഹെ​​​ൻ​​​റി മോ​​​ങ്ക് ഈ​​​ണ​​​മി​​​ട്ട ഗാ​​​ന​​​മാ​​​ണ് ’അ​​​ബൈ​​​ഡ് വി​​​ത്ത് മീ ’. ​1950 ​​മു​​​ത​​​ൽ ച​​​ട​​​ങ്ങി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന ഗാ​​​ന്ധി​​​ജി​​​യു​​​ടെ ഇ​​​ഷ്ട ഗാ​​​നം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് രാ​​​ഷ്ട്ര​​​പി​​​താ​​​വി​​​നോ​​​ടു​​​ള്ള അ​​വ​​ഹേ​​ള​​ന​​മാ​​ണെ​​​ന്നു ​തി​​​രി​​​ച്ച​​​റി​​​യ​​​ണം.

ശാ​​​ഹു​​​ൽ ഹ​​​മീ​​​ദ്, മ​​​ഞ്ഞ​​​പ്പ​​​റ്റ