Letters
പ്ര​​തി​​ക​​രി​​ക്കാ​​ൻ ക്രൈ​​സ്ത​​വ​​ർ​​ക്ക് അ​​വ​​കാ​​ശ​​മി​​ല്ലേ?
Wednesday, January 22, 2020 11:57 PM IST
ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കേ​​​ണ്ട​​​ത് കാ​​​ല​​​വും സ​​​മ​​​യ​​​വും നോ​​​ക്കി​​​യാ​​​ക​​​ണം എ​​​ന്നാ​​​ണ് ഡി​​​വൈ​​​എ​​​ഫ്ഐ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ത​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന ഗു​​​രു​​​ത​​​ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു പോ​​​ലും ഇ​​​പ്പോ​​​ൾ ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രി​​​ക്കു​​​ന്നു.


സ​​​ർ​​​ക്കാ​​​രും രാ​​ഷ്‌​​ട്രീ​​​യക​​​ക്ഷി​​​ക​​​ളും നി​​​ശ്ച​​​യി​​​ക്കു​​​ന്ന അ​​​ജ​​​ൻ​​ഡ​​യ്ക്കു​​​ള്ളി​​​ൽനി​​​ന്ന് സ​​​ഭ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ള്ള​​​ണ​​​മെ​​​ന്നു​​​ള്ള തീ​​ട്ടൂ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഈ ​​​നി​​​ല​​​പാ​​​ട്. അ​​​ന്താ​​​രാ​​ഷ്‌​​ട്ര ത​​​ല​​​ത്തി​​​ലെ സം​​​ഭ​​​വ​​​ങ്ങ​​​ളോ​​​ടുവ​​രെ അ​​​തീ​​​വ താ​​​ത്​​​പ​​​ര്യ​​​ത്തോ​​​ടെ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഡി​​​വൈ​​​എ​​​ഫ്ഐ ഇ​​​പ്പോ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ഭി​​​പ്രാ​​​യം രാ​​ഷ്‌​​ട്രീ​​യ ലാ​​​ഭ​​​ന​​​ഷ്ട​​​ത്തി​​​ന്‍റെ അ​​​ള​​​വു​​​കോ​​​ൽ വ​​​ച്ചാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​മാ​​​ന്യ​​​ബു​​​ദ്ധി മ​​​തി. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ക്രൈ ​​സ്ത​​​വ പീ​​​ഡ​​​ന​​​ങ്ങ​​​ളി​​​ലും മ​​​റ്റും ക്രൂ​​​ര​​​മാ​​​യ നി​​​സം​​​ഗ​​​ത പാ​​​ലി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​പ​​​ദേ​​​ശ​​​ക​​​രു​​​ടെ വേ​​​ഷ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തെ ഏ​​​റെ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്ന ലൗ ​​​ജി​​​ഹാ​​​ദിന് ​​​തെ​​​ളി​​​വു ചോ​​​ദി​​​ച്ച് നി​​​സാ​​​ര​​​വ​​​ത്്ക​​​രി​​​ക്കാ​​​ൻ ഒ​​​രു രാ​​ഷ്‌​​ട്രീ​​​യ യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന ശ്ര​​​മി​​​ക്കു​​​ന്ന​​​തു ത​​​ന്നെ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ൾ നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​നോ​​​ടു ചേ​​​ർ​​​ന്നു ത​​​ന്നെ​​​യാ​​​ണ് സ​​​ഭ എ​​​ന്നു സ​​ഭ​​യു​​ടെ വ​​ക്താ​​ക്ക​​ൾ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​താ​​ണ്. ഈ ​​വി​​ഷ​​യ​​ത്തി​​ന്‍റെ മ​​​റ​​​വി​​​ൽ നീ​​​തി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള വി​​​ലാ​​​പ​​​ങ്ങ​​​ളെ അ​​​പ​​​ഹ​​​സി​​​ച്ച് ഇ​​​ര​​​ക​​​ളെ നി​​​ശ​​​ബ്‌ദരാ​​​ക്കാ​​​മെ​​​ന്ന് ആ​​​രും ക​​​രു​​​ത​​​രു​​​ത്.

തോ​​​മ​​​സ് തു​​​ണ്ടി​​​യ​​​ത്ത്, പ്ര​​​സി​​​ഡ​​​ന്‍റ്, മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ,
പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​ത