Letters
യു​​​വ​​​ശ​​​ക്തി​​​ക്ക് അ​​​ഭി​​​വാ​​​ദ്യ​​​ങ്ങ​​​ൾ
Saturday, January 25, 2020 1:42 AM IST
കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ ദീ​​​പി​​​ക​​​യി​​​ൽ എ​​​ഴു​​​തി​​​യ ഉ​​​ണ​​​രു​​​ന്ന യു​​​വ​​​ശ​​​ക്തി എ​​​ന്ന ലേ​​​ഖ​​​ല​​​ത്തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ക്ഷ​​​രം പ്ര​​​തി സ​​​ത്യ​​​ങ്ങ​​​ളാ​​​ണ്. മൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യു​​​റ​​​ച്ചു വി​​​ശ്വ​​​സി​​​ക്കു​​​ന്ന, മാ​​​ന​​​വ സ്നേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ർ​​​മ​​​ല സ്നേ​​​ഹം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന യു​​​വ​​​ശ​​​ക്തി​​​യി​​​ൽ ന​​​മു​​​ക്കു പ്ര​​​ത്യാ​​​ശ അ​​​ർ​​​പ്പി​​​ക്കാം. സ​​​ത്യ​​​ത്തി​​​ലും സ്നേ​​​ഹ​​​ത്തി​​​ലും മ​​​ത​​​മൈ​​​ത്രി​​​യി​​​ലും അ​​​ടി​​​ത്ത​​​റ​​​യു​​​ള്ള ചൂ​​​ഷ​​​ണ​​ര​​​ഹി​​​ത​​​മാ​​​യ ഒ​​​രു ന​​​വ​​​ഭാ​​​ര​​​തം പ​​​ടു​​​ത്തു​​​യ​​​ർ​​​ത്താ​​​ൻ നി​​​ങ്ങ​​​ൾ​​​ക്കു ശ​​​ക്തി​​​യു​​​ണ്ട്. പ്ര​​​പ​​​ഞ്ച ശ​​​ക്തി​​​ക​​​ൾ ഒ​​​ന്നാ​​​കെ നി​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തി​​നെ​​ത്തും.

ക​​​റ പു​​​ര​​​ളാ​​​ത്ത, സ്നേ​​​ഹ ശൂ​​​ന്യ​​​ത​​​യാ​​​ൽ പ​​​ര​​​സ്പ​​​രം വാ​​ളോ​​​ങ്ങാ​​​ത്ത, ദു​​​ർ​​​ബ​​​ല​​​രെ ഓ​​​ര​​​ത്തേ​​​ക്ക് ആ​​​ട്ടി​​​പ്പാ​​​യി​​​ക്കാ​​​ത്ത ന​​​വ​​​സ​​​മൂ​​​ഹ സൃ​​​ഷ്ടി​​​ക്കാ​​​യി ന​​​മു​​​ക്കൊ​​​രു​​​മി​​​ച്ചു കൈ​​​ക​​​ൾ കോ​​​ർ​​​ക്കാം.

ജോ​​​സ് കൂ​​​ട്ടു​​​മ്മേ​​​ൽ, ക​​​ട​​​നാ​​​ട്.