Letters
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്മാ​ർ​ട്ട് കാ​ർ​ഡ് വേ​ണം
Wednesday, January 29, 2020 11:12 PM IST
സ്കൂ​ൾ, കോ​ള​ജ് യാ​ത്ര​യ്ക്ക് സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് കാ​ർ​ഡ് രൂ​പ​പ്പെ​ടു​ത്ത​ണം. ചി​ല്ല​റ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ നി​ര​ന്ത​ര​മാ​യി പ​രി​ഹാ​സ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും നേ​രി​ടു​ന്ന അ​വ​സ്ഥ​യു​ണ്ട്.

യാ​ത്രാ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ര​ക്ഷി​താ​ക്ക​ൾ ന​ൽ​കു​ന്ന പ​ണം ദു​രു​പ​യോ​ഗം ചെ​യ്ത് കു​ട്ടി​ക​ൾ ച​തി​യി​ൽ ചാ​ടു​ന്ന അ​വ​സ്ഥ​യും ഇ​തു​വ​ഴി ത​ട​യാ​വു​ന്ന​താ​ണ്. ര​ക്ഷി​താ​ക്ക​ൾ​ക്ക് കാ​ർ​ഡ് റീ​ചാ​ർ​ജ് ചെ​യ്ത് കൊ​ടു​ത്താ​ൽ മ​തി​യാ​കും.

ബാ​ങ്കു​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഗ​താ​ഗ​ത വ​കു​പ്പ് തു​ട​ങ്ങി​യവ​ർ സം​യു​ക്ത​മാ​യി ഇ​ത് ന​ട​പ്പി​ലാ​ക്കി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും.


റാ​സി​യ മ​ർ​സി​ൻ, കു​ന്നും​പു​റം