Letters
‌സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കു​​​ട്ടി​​​ക​​​ളെ പി​​​ഴി​​​യു​​​ന്നു
Thursday, February 27, 2020 11:26 PM IST
പ​​​ല ത​​​ര​​​ത്തി​​​ൽ ഉ​​​ള്ള ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് വി​​​ദൂ​​​ര വി​​​ദ്യാ​​ഭ്യാ​​​സം തെ​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ​ഒ​​​ട്ടു​​​മി​​​ക്ക പേ​​​രും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ.​ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വീ​​​ട്ടി​​​ലെ കാ​​​ര്യ​​​ങ്ങ​​​ൾ നോ​​​ക്കാ​​​ൻ തൊ​​​ഴി​​​ലി​​​ന് പോ​​​കാ​​​തെ ഇ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. അ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ പ​​​ഠി​​​ക്കാ​​​നു​​ള്ള മോ​​​ഹ​​മു​​ള്ള​​വ​​രാ​​ണു വി​​​ദൂ​​​ര വി​​​ദ്യാ​​​ഭാ​​​സം തെ​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​ത്.

ശ​​​നി , ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന ക്ലാ​​​സു​​​ക​​ളി​​ൽ ജോ​​​ലി​​ത്തി​​​ര​​​ക്ക് കാ​​​ര​​​ണം പ​​ല​​ർ​​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​റി​​​ല്ല. എ​​​ന്നാ​​​ൽ, ക്ലാ​​​സി​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല എ​​​ന്ന പേ​​​രി​​​ൽ ഭീ​​​മ​​​മാ​​​യ തു​​​ക​​​യാ​​​ണ് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദൂ​​​ര വി​​​ദ്യാ​​​ഭാ​​​സ വ​​​കു​​​പ്പ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

സ്ഥി​​​ര​​​മാ​​​യി ക്ലാ​​​സി​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​മാ​​​യി​​​രു​​ന്നെ​​​ങ്കി​​​ൽ വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സം വ​​​ഴി പ​​​ഠി​​​ക്കു​​​ന്ന​​വ​​രി​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും റ​​​ഗു​​​ല​​​ർ കോ​​​ള​​ജി​​​ൽ പോ​​​കു​​​മാ​​യി​​രു​​ന്ന​​ല്ലോ.​ ഇ​​​നി അ​​​ഥ​​​വാ ക്ലാ​​​സി​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല എ​​​ന്ന പേ​​​രി​​​ൽ ഫീ​​​സ് വാ​​​ങ്ങ​​​ണ​​മെ​​​ങ്കി​​​ൽ കു​​​ട്ടി​​​ക​​​ളെ പി​​​ഴി​​​യാ​​​തെ മാ​​​ന്യ​​​മാ​​​യ തു​​​ക ഈ​​​ടാ​​​ക്ക​​​ണം.​

അ​​​ജ​​​യ് എ​​​സ് കു​​​മാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം