Letters
മൂ​ല്യ​നി​ർ​ണ​യം എ​ളു​പ്പ​ത്തി​ലാ​ക്കാം
Monday, May 11, 2020 12:01 AM IST
പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാ​സു​ക​ളി​ലെ ബാ​ക്കി​യു​ള്ള പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ ന​ട​ത്താ​നും പൂ​ർ​ത്തി​യാ​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം 13 നു ​തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട​ല്ലോ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ രീ​തി​യി​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ ന​ട​ത്തി​യാ​ൽ സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല.

പ​ത്തി​ലെ മൂ​ന്നു പ​രീ​ക്ഷ​യും 11 ലെ​യും 12 ലെ​യും ര​ണ്ടു വീ​തം പ​രീ​ക്ഷ​ക​ളു​മാ​ണ് ഇ​നി​യു​ള്ള​ത്. പൂ​ർ​ത്തി​യാ​യ പ​ത്തി​ലെ ആ​റും 11,12 ലെ ​നാ​ലു​വീ​ത​വും പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മേ​ഖ​ലാ / ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ട്. അ​വ 163 ഉ​പ​ജി​ല്ല​ക​ളി​ലേ​ക്ക് മാ​റ്റി അ​ത​ത് ബി​ആ​ർ​സി​ക​ളു​ടെ ചു​മ​ത​ല​യി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ൽ വ​രു​ത്തി​യോ ഉ​ത്ത​ര​ക്ക​ട​ലാ​സ് 50/100 കെ​ട്ടു​ക​ളാ​ക്കി വീ​ട്ടി​ൽ എ​ത്തി​ച്ചു കൊ​ടു​ത്തോ ജോ​ലി പൂ​ർ​ത്തി​യാ​ക്കാം.

ഇ​നി​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ജോ​ലി​ക്ക് പ്രൈ​മ​റി അ​ധ്യാ​പ​ക​രെ പ​ര​മാ​വ​ധി ഉ​ൾ​പെ​ടു​ത്തി​യാ​ൽ മ​റ്റു​ള്ള​വ​ർ​ക്കു​ള്ള മൂ​ല്യ​നി​ർ​ണ​യ ജോ​ലി​ക​ളെ ബാ​ധി​ക്കു​ക​യു​മി​ല്ല. ജൂ​ണ്‍ ര​ണ്ടാം വാ​രം 10, 12 ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ക​ഴി​യും.

ജോ​ഷി ബി. ​ജോ​ണ്‍ മ​ണ​പ്പ​ള്ളി