Letters
മ​ദ്യ​പ​രെ കോ​വി​ഡ് ബാ​ധി​ക്കി​ല്ലേ?
Saturday, June 6, 2020 10:42 PM IST
ആ​ദ്യം ആ​പ്പ് ഉ​പ​യോ​ഗി​ച്ച് മ​ദ്യ​വിൽപ്പ​ന. അ​ത് മ​ദ്യ​പ​ന്മാ​ർ​ക്ക് ആ​പ്പാ​യ​പ്പോ​ൾ അ​വ​ർ സ്വ​യം ബാ​റു​ക​ൾ​ക്കു മു​ന്നി​ൽ പ​ഴ​യ പ​ടി നി​ര​ന്നു. മ​ദ്യ​പ​രെ കോ​വി​ഡ് ബാ​ധി​ക്കി​ല്ലെ​ന്ന് ആ​രാ​ണാ​വോ തീ​രു​മാ​നി​ച്ച​ത്? ബ​സി​ൽ എ​ല്ലാ സീ​റ്റി​ലും തൊ​ട്ടു​രു​മി​യി​രു​ന്നാ​ലും കോ​വി​ഡ് വ്യാ​പി​ക്കി​ല്ല! പ​ക്ഷേ, ആ​രാ​ധ​നാ​ല​യങ്ങ​ൾ തു​റ​ന്നാ​ൽ കോവി​ഡ് സ​മൂ​ഹ​ത്തി​ൽ വ്യാ​പി​ക്കും എ​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ളെ ആ​രോ പ​റ​ഞ്ഞു ധ​രി​പ്പി​ച്ചു എ​ന്നു വേ​ണം ക​രു​താ​ൻ.

സ​ർ​ക്കാ​രി​നു സാ​മ്പ​ത്തി​ക നേ​ട്ടം ന​ല്കു​ന്ന മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ അ​നു​മ​തി ന​ല്കി​യി​ട്ടു​ള്ളൂ. ആ ​വി​ഭാ​ഗ​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പെ​ടു​ന്നി​ല്ല.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പോ​ലും ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം ന​ല്കാ​തി​രി​ക്കു​ന്ന​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ല എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

കു​രി​യ​ൻ വാ​ഴ​പ്പി​ള്ളി, ക​ല്മ​ണ്ഡ​പം, പാ​ല​ക്കാ​ട്.