രാഷ്ട്രീയനേതാക്കൾ നാക്ക് ലോക്കാക്കണം
Tuesday, June 23, 2020 10:46 PM IST
ഭരണപക്ഷ പ്രതിപക്ഷ രാഷ്ട്രീയപാർട്ടി നേതാക്കൾ കേരള ജനതയ്ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന ആക്ഷേപ വാക്കുകൾ ആരും മറക്കില്ല. കൊറോണ വൈറസ് എന്ന മഹാമാരി ലോകമെങ്ങും പടരുന്ന ഇക്കാലത്ത് ഇത്തരം വാക്കുകൾ പ്രയോഗിക്കുന്ന രാഷ്ട്രീയ നേതാക്കളെ ഓർത്ത് കേരളം ലജ്ജിക്കുന്നു.
നേതാക്കളേ, നിങ്ങളുടെ നാക്കുകൾക്കു നിങ്ങൾ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിക്കണം. പുതിയ ആക്ഷേപ വാക്കുകൾക്കു വേണ്ടി നിങ്ങളുടെ നാക്കുകൾ അൺലോക്ക് ആക്കരുത്. ഈ കൊറോണ വൈറസ് പോകുന്നതുവരെയെങ്കിലും നിങ്ങളുടെ വാക്കുകളിൽ മാന്യത നിലനിർത്തണം .
എ.വി. ജോർജ്, (റിട്ട. ഹെഡ്മാസ്റ്റർ), തിരുവല്ല