പഠനസൗകര്യം ഉണ്ടാകണം
Wednesday, June 24, 2020 10:51 PM IST
ലക്ഷക്കണക്കിനു വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പഠിക്കുന്ന കുട്ടികളുടെ മാറ്റിവച്ച പരീക്ഷകൾ എന്നു നടക്കുമെന്ന് ആർക്കും ഉറപ്പില്ല. കോവിഡ് വ്യാപനം ശമനമില്ലാതെ നീങ്ങുന്നതിനാൽ പരീക്ഷകൾ ഒഴിവാക്കാനും സാധ്യതയുണ്ടെന്ന് അറിയുന്നു.
ഈ മാസം അവസാനത്തോടെ എസ്എസ്എൽസി ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയിപ്പ്. ഫലം വന്നാൽ ഉടൻ + 1 പ്രവേശന നടപടികളുമായി വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു നീങ്ങരുത്. സിബിഎസ്ഇ ഐസിഎസ്ഇ ഫലം എത്തിക്കഴിഞ്ഞ് അവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികളെയും ഉൾപ്പെടുത്തിയാവണം +1 പ്രവേശന നടപടികൾ ആരംഭിക്കേണ്ടത്. അല്ലെങ്കിൽ പൊതുവിദ്യാലയങ്ങളിൽ +1 പഠനം ആഗ്രഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന വിദ്യാർഥികളുടെ ഭാവിയെ അത് ബാധിക്കും.
കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളുടെയും മറുനാടൻ മലയാളികളുടെയും മക്കളുടെ പഠനത്തിനും സാഹചര്യം ഒരുക്കണം. സ്കൂളുകളിൽ + 1 നു കൂടുതൽ സീറ്റുകൾ അനുവദിക്കാൻ സർക്കാർ തയാറാവണം.
ഏതു സിലബസിൽ പഠിച്ചാലും എല്ലാ കുട്ടികൾക്കും + 1 പഠനത്തിനുള്ള സൗകര്യമാണ് സർക്കാർ ക്രമീകരിക്കേണ്ടത്. ഇക്കാര്യത്തിൽ വിവേചനമില്ലാതെ, നീതിയോടെ, വിവേകത്തോടെ വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കണം.
റെജി കാരിവേലിൽ, ചിറ്റടി