Letters
നിയമം എല്ലാവർക്കുമില്ലേ
Tuesday, July 7, 2020 12:57 AM IST
ഹെ​ൽ​മെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത​വരിൽനിന്നു പി​ഴ ഈ​ടാ​ക്കു​ന്ന​ത ുപോ​ലെ കൊ​റോ​ണക്കാല​ത്തു മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കാ​ത്ത ആ​യി​ര​ക്കണ​ക്കി​നു പേ​രി​ൽ​നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ന​ല്ല കാ​ര്യം.​ പക്ഷേ ഒ​രു സം​ശ​യം ന​മ്മു​ടെ നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക പ്ര​മു​ഖ രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ളും മാ​സ്‌​ക് വയ്​ക്കാ​തെ​യാ​ണു പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​തു പോ​ട്ടെ​ന്നു വയ്​ക്കാം ചി​ല രാഷ്‌ട്രീയ​ക്കാ​രു​ടെ കൂ​ടെ മാ​സ്‌​ക് ശരിയായി വയ്​ക്കാ​തെയും ആളക​ലം പോ​ലും പാ​ലി​ക്കാ​തെയുമാണ് അ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.​ എ​ത്ര അ​പ​ക​ടകര​മാ​യ സാ​ഹ​ച​ര്യമാണി​തെ​ന്ന് എ​ല്ലാ​വരും മ​റ​ക്കു​ന്നു. ​നി​യ​മം ജ​ന​ങ്ങ​ൾ​ക്കു മാ​ത്രം ഉ​ള്ള​താണോ‍? രാ​ഷ്‌ട്രീയക്കാ​ർ​ക്കും അ​ണി​ക​ൾ​ക്കും അ​തു ബാ​ധ​ക​മ​ല്ലേ? നേ​താ​ക്ക​ളു​ടെ കൂ​ടെ ആള​ക​ലം പാ​ലി​ക്കാ​തെയും ശരിയായി മാ​സ്‌​ക് വയ്ക്കാ​തെയും നടക്കുന്ന അ​ണി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു പോ​ലീ​സ് മാ​തൃ​ക​യാ​ക​ണം.

അ​ജ​യ് എ​സ്. കു​മാ​ർ പ്ലാ​വോ​ട് , തി​രു​വ​ന​ന്ത​പു​രം