Letters
ആദായകരമായ കൃഷികളിലേക്കു മടങ്ങണം
Wednesday, July 22, 2020 12:52 AM IST
20 വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് റ​ബർ വി​ല ഒ​രി​ക്ക​ലും താ​ഴോ​ട്ടു പോ​കി​ല്ലെ​ന്ന ക​പ​ട പ്ര​ച​ാര​ണം കേ​ട്ടാ​ണ് പ​ല​രും ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ റ​ബർ കൃ​ഷി ആ​രം​ഭി​ച്ച​ത്. നൂ​റ് വ​ർ​ഷ​ത്തോ​ളം വി​ള​ന​ൽ​കു​ന്ന​ തെ​ങ്ങു പോ​ലും പ​ല​രും വെ​ട്ടി​മു​റി​ച്ച് റ​ബർ പ​രീ​ക്ഷി​ച്ചു. എ​ന്നി​ട്ടോ? ആ​ദാ​യം ന​ഷ്ട​പ്പെ​ട്ട​തു പോ​ക​ട്ടെ, പ്ര​കൃ​തി​ക്കു പോ​ലും വി​നാ​ശ​ക​ര​മാ​യിത്തീർ​ന്നു ഈ ​മ​രം.

ഇ​റ​ക്കു​മ​തി കൊ​ണ്ടു മാ​ത്ര​മ​ല്ല, ടയർ ലോ​ബി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​വും ക​ർ​ഷ​ക​നി​ന്ന് കൂ​ലി​ക്കു പോ​ലും വി​ല കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്.​

ക​ട​ക്കെ​ണി മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്ത റ​ബർ കൃ​ഷി​ക്കാ​ർ കു​റ​ച്ച​ല്ല താ​നും. ഇ​വ​ർ​ക്കിനി ​ആ​ശ്ര​യം സ​ർ​ക്കാ​ര​ല്ലാ​തെ മ​റ്റാ​രു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്, ഈ ​ക​ർ​ഷ​ക​രെ ആ​ദാ​യ​ക​ര​മാ​യ മ​റ്റ് കൃ​ഷ​ിയി​ന​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രി​ക എ​ന്ന​തു മാ​ത്ര​മാ​ണ്. സ​ർ​ക്കാ​ർ ഇ​തി​ലേ​ക്ക് പു​തി​യ നയങ്ങൾ കൊണ്ടുവരണം. പു​തി​യ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സ​ഹാ​യ ധ​നപ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം റ​ബർ കൃ​ഷി​ക്കാ​ര​ന്‍റെ ന​ടു ഒ​ന്നു​കൂ​ടി ഒടിയും.

അ​ബ്ദു​ള്ള​ പേ​രാ​മ്പ്ര, കോ​ഴി​ക്കോ​ട്