Letters
‘അത്യന്തം വേദനാജനകം’
Sunday, September 6, 2020 11:29 PM IST
അ​ഡ്വ.​തോം​സ്റ്റി​ൻ കെ.​അ​ഗ​സ്റ്റി​ൻ ദീ​പി​ക​യി​ൽ എ​ഴു​തി​യ ജീ​വ​നു ഭീ​ഷ​ണി​യാ​യി മ​റ്റൊ​രു ബി​ൽ വ​രു​ന്നു എ​ന്ന​ ലേഖനം വാ​യി​ച്ച​പ്പോ​ൾ വ​ള​രെ വേ​ദ​നതോ​ന്നി. കാ​ര​ണം ജീ​വ​നെ ന​ശി​പ്പി​ക്കാ​ൻ ഒ​രു ലൈ​സ​ൻ​സ് കൊ​ടു​ക്കു​ന്നതു പോ​ലെ തോ​ന്നി​പ്പോ​കു​ക​യാ​ണ് ഈ ​നി​യ​മം. ഭാ​ര്യാ ഭ​ർ​ത്തൃ​സ്നേ​ഹ​ബ​ന്ധ​ത്തി​ൽ നി​ന്ന് ഉ​ട​ലെ​ടു​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ ഏ​തു സ​മ​യ​ത്തും ഇ​ല്ലാ​യ്മ ചെ​യ്യാനു​ള്ള ബി​ൽ കൊ​ണ്ടുവ​രു​മ്പോ​ൾ ധാ​രാ​ളം കു​ഞ്ഞു​ങ്ങ​ൾ ഈ ​ലോ​കം കാ​ണാ​തെ പ​ര​ലോ​കം പ്രാ​പി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. കൂ​ടാ​തെ അ​വി​വാ​ഹി​ത​ർ​ക്ക് ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തി​ന് യാ​തൊ​രു നി​യ​മ ത​ട​സ​വും ഇ​ല്ലയെന്നതു വ​ള​രെ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​കും. ഈ ​അ​വ​സ​ര​ത്തി​ൽ പ്രോ​ലൈ​ഫ് പോ​ലെ​യു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​തി​നെ​തി​രെ മു​ന്നി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​രു​ത്തു​കാ​ട്ട​ണം. വി​വാ​ഹ​ത്തെ​യും കു​ടും​ബ ജീ​വി​ത​ത്തെ​യും താ​റു​മാ​റാ​ക്കു​ന്ന ​പ്ര​വ​ണ​ത​യെ ഒ​ന്നു ചേ​ർ​ന്ന് ന​മു​ക്ക് നേ​രി​ടാ​ൻ പ​രി​ശ്ര​മി​ക്കാം.

ജോ​ഷി കൊ​ല്ലാ​പു​രം, നാ​ലു​കോ​ടി, ച​ങ്ങ​നാ​ശേ​രി