നീതീകരണമില്ല
Thursday, September 10, 2020 11:09 PM IST
ചവറ, കുട്ടനാട് നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം ഒട്ടും നീതീകരിക്കാവുന്നതല്ല. കോവിഡ് വ്യാപനത്തിനുള്ള സാധ്യത വർധിക്കുമെന്നതു മാത്രമല്ല പ്രശ്നം. സാധാരണ ജനം ജോലിയും കൂലിയും ഇല്ലാതെ വലിയ കഷ്ടത്തിലാണ്. സർക്കാരാകട്ടെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വക കണ്ടെത്താനുള്ള നെട്ടോട്ടത്തിലും. തെരഞ്ഞെടുപ്പ് നടപടികൾക്കും സ്ഥാനാർഥികൾക്കുമായി 20 കോടിയോളം രൂപ ചെലവഴിക്കുക എന്നത് ഈ സാഹചര്യത്തിൽ കൊടും ക്രൂരതയാണ്. തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികൾ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കണം.
തോമസ് തുണ്ടിയത്ത്, കൂടൽ, പത്തനംതിട്ട