Letters
കോ​വി​ഡ്-19 നി​സ​ഹാ​യ​രി​ലേ​ക്ക്; ക​ര​സ്പ​ർ​ശ​ന​മു​ണ്ടാ​ക​ണം
Friday, September 18, 2020 11:38 PM IST
കോ​വി​ഡ്19 മൂ​ല​മു​ള്ള പ്ര​ത്യാ​ഘാ​തം വി​വ​ര​ണാ​തീ​ത​മാ​ണ്. സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച​യി​ലു​ണ്ടാ​യി​ട്ടു​ള്ള തൊ​ഴി​ൽ​ന​ഷ്‌​ട​മാ​ണ് പ്ര​ധാ​നം. ചെ​റു​കി​ട ക​ർ​ഷ​ക​ർ, സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ, ത​ക​ർ​ന്ന​ടി​ഞ്ഞ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ ദി​വ​സ​ക്കൂ​ലി​ക്കാ​ർ, ഓ​ട്ടോ​ടാ​ക്സി ജീ​വ​ന​ക്കാ​ർ, ന​ഗ​ര​ങ്ങ​ളി​ലെ​യും ഗ്രാ​മ​ങ്ങ​ളി​ലെ​യും വി​റ്റു​വ​ര​വ് കു​റ​ഞ്ഞ ക​ട​യു​ട​മ​ക​ൾ, ഫു​ട്പാ​ത്ത് ക​ച്ച​വ​ട​ക്കാ​ർ, ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ, കു​ടും​ബ​നാ​ഥ​ന്മാ​രു​ടെ മ​ര​ണം​മൂ​ലം അ​നാ​ഥ​മാ​യ കു​ടും​ബ​ങ്ങ​ൾ, തീ​രാ​രോ​ഗി​ക​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ജീ​വി​തം ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്.

അ​തി​നാ​ൽ സ​ഹോ​ദ​ര​സ്നേ​ഹ​മു​ള്ള​വ​ർ, സാ​ന്പ​ത്തി​ക​ഭ​ദ്ര​ത​യു​ള്ള​വ​ർ, സാ​മൂ​ഹ്യ​രാ​ഷ്‌​ട്രീ​യ​സ​മു​ദാ​യ സേ​വ​ക​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രു​ടെ​യെ​ല്ലാം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം നി​സ​ഹാ​യ​രി​ലേ​ക്ക് എ​ത്ത​ണം.

ജോ​സ് കൂ​ട്ടു​മ്മേ​ൽ, കടനാട്