Letters
ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നുവോ?
Tuesday, September 22, 2020 11:52 PM IST
കേ​ര​ള​ത്തി​ന്‍റെ തെ​രു​വു​ക​ളി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ൽ ന​ട​ന്ന ക​ണ്ണി​ൽ​ച്ചോ​ര​യി​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​ക​ത്ത് എ​ഴു​താ​നു​ള്ള കാ​ര​ണം. ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധിക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ ഈ ​അ​വ​കാ​ശ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ ത​ട​യാ​നും പി​രി​ച്ചു​വി​ടാ​നും പോ​ലീ​സ് ഇ​രു​ന്പു​വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ക​യും ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടും പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യാ​വ​കാ​ശ ധ്വം​സ​ന​മാ​ണ്.

ആ​ൾ​ക്കൂ​ട്ടം ചി​ത​റി​യോ​ടി​യാ​ൽ പി​ന്നെ​ന്തി​ന് പി​ടി​ച്ചു​നി​ർ​ത്തി അ​ടി​ക്ക​ണം? വീ​ണു​കി​ട​ക്കു​ന്ന​വ​രെ പോ​ലീ​സ് വ​ള​ഞ്ഞ​ി​ട്ട് അ​ടി​ക്കു​ന്ന കാ​ഴ്ച സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. സ​മ​രം ചെ​യ്യാ​ൻ ചി​ല​ർ​ക്കു മാ​ത്ര​മേ അ​വ​കാ​ശ​മു​ള്ളൂ​വെ​ന്ന് ചി​ല​ർ ക​രു​തു​ന്നു​വോ?

ഫാ.​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, ച​ന്പ​ക്ക​ര