Letters
പു​ക​വ​ലി നി​രോ​ധ​ന​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ട്
Monday, September 28, 2020 11:35 PM IST
കേ​ര​ള​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പൊ​തു യാ​ത്രാ​വാ​ഹ​ന​ങ്ങ​ളി​ലും പു​ക​വ​ലി നി​രോ​ധി​ച്ചി​ട്ട് 25 വ​ർ​ഷ​മാ​യി. 1995 ജൂ​ലൈ​യി​ലാ​ണ് ആ​ർ​സി​സി സ്ഥാ​പ​ക​ൻ ഡോ. ​എം. കൃ​ഷ്ണ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഈ ലേ​ഖ​ക​ന്‍റെ​കൂ​ടി നേ​തൃ​ത്വ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് നി​വേ​ദ​നം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി​ക്കു ന​ൽ​കി​യ​ത്. അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കു​ക​യും അ​ടു​ത്ത​മാ​സം​ത​ന്നെ പൊതുസ്ഥലത്ത് പുകവലി നിരോധിച്ച് ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

സ​മാ​ന​മാ​യ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ കി​ട്ടി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്പേ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി നി​രോ​ധ​നം രാ​ജ്യ​മൊ​ട്ടാ​കെ ന​ട​പ്പാ​ക്കി. എ​ന്ന​ാൽ, നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​പ്പെ​ട്ടി​ല്ല. തു​ട​ർ​ന്നാ​ണ് പ്രഫ. മോ​ന​മ്മ കോ​ക്കാ​ട്ട് കേരള ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തും.

ഡോ. ​കെ.​ടി. അ​ഗ​സ്റ്റി​ൻ കു​ന്ന​ത്തേ​ടം പാ​ലാ