Letters
അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണം ആ​പ​ത്ത് സൃ​ഷ്ടി​ക്കും
Wednesday, October 14, 2020 11:11 PM IST
റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് ഭേ​ദ​ഗ​തി​യി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്കും ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്കും അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ആ​പ​ത്ത് സൃ​ഷ്ടി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മ​ന്ത്രി​മാ​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് വി​ല​യി​ല്ലാ​താ​കു​ക​യും വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​ടെ അ​ധി​കാ​രം കൂ​ടു​ക​യും ചെ​യ്യും. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​സം​ഗി​ക്കു​ന്ന​വ​ർ​ത​ന്നെ ഈ ​ച​ട്ട​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ല. ഇ​നി​യും ഒ​ട്ട​ധി​കം സ​ത്യ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ൽ ഇ​തു​വ​ഴി മൂ​ടി​വയ്ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്ന് എ​ങ്ങ​നെ അ​റി​യും?

എ.​വി.​ ജോ​ർ​ജ്, തി​രു​വ​ല്ല