Letters
സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത: ബോ​ധ​വ​ത്ക​ര​ണം വേ​ണം
Monday, October 19, 2020 12:52 AM IST
കേ​ര​ള​ത്തി​ൽ സാ​ക്ഷ​ര​ത ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​ണെ​ങ്കി​ലും സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത​യി​ൽ വ​ള​രെ പി​ന്നാ​ക്ക​മാ​ണെ​ന്ന് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. വ​ള​രെ അ​ധ്വാ​നി​ച്ച് നേ​ടി​യ പ​ണം സ്വകാ​ര്യ നി​ക്ഷേ​പ ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ​പ​ലി​ശ​യും കു​റ​ഞ്ഞ​കാ​ലം​കൊ​ണ്ട് ഇ​ര​ട്ടി​പ്പി​ച്ചു കൊ​ടു​ക്കാ​മെ​ന്നു​മു​ള്ള പ​ര​സ്യ​വും വാ​ഗ്ദാ​ന​വും ന​ൽ​കി സ്വീ​ക​രി​ക്കു​ക​യും വി​ശ്വാ​സ്യ​ത നേ​ടാ​നാ​യി കു​റ​ഞ്ഞ കാ​ല​ത്തേ​ക്കു മാ​ത്രം ഇ​തൊ​ക്കെ പാ​ലി​ച്ച് നി​ക്ഷേ​പ​ങ്ങ​ൾ വീ​ണ്ടും നേ​ടി പെ​ട്ടൊ​ന്നൊ​രു ദി​വ​സം ഉ​ട​മ​ക​ൾ പ​ണ​വും പ​ണ​യ​ങ്ങ​ളു​മാ​യി മു​ങ്ങു​ക​യും ചെ​യ്യു​ന്പോ​ൾ എ​ത്ര​യോ കു​ടും​ബ​ങ്ങ​ളാ​ണ് മ​ക്ക​ളു​ടെ വി​വാ​ഹ​ങ്ങ​ൾ മു​ട​ങ്ങി​യും ചി​കി​ത്സ​യ്ക്കും നി​ത്യ​നി​ദാ​ന​ചെ​ല​വു​ക​ൾ​ക്ക് പോ​ലും പ​ണ​മി​ല്ലാ​തെ​യും ആ​ലം​ബ​ഹീ​ന​രാ​കു​ന്ന​ത്.

നി​യ​മ​വി​ധേ​യ​മാ​യി ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ബാ​ങ്ക്, സ​ഹ​ക​ര​ണ ബാ​ങ്ക് കേ​ര​ള​ത്തി​ലെ​വി​ടെ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. കൂ​ടാ​തെ പോ​സ്റ്റ​ൽ ഇ​ത​ര നി​ക്ഷേ​പ പ​ദ്ധ​തി​ക​ളും റി​സ​ർ​വ് ബാ​ങ്ക് അം​ഗീ​കൃ​ത മ​റ്റ് ബാ​ങ്കു​ക​ളും നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് ര​ഹ​സ്യ​മാ​യി ഉ​യ​ർ​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ നി​ക്ഷേ​പ​ങ്ങ​ൾ നേ​ടി വ​രു​ന്ന​ത്. അ​നി​യ​ന്ത്രി​ത പ​ലി​ശ​യും ഇ​ത​ര വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കിയം പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ നി​യ​മ​സം​വി​ധാ​നം അ​നു​വ​ദി​ക്കു​ന്നി​ല്ല.

ഇ​ത്ത​രം സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​കാ​തെ ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നും ആ​രോ​ഗ്യ​ക​ര​വും സ​ത്യ​സ​ന്ധ​വു​മാ​യ അം​ഗീ​കൃ​ത ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ അ​നി​വാ​ര്യ​മാ​ണ്.

രാ​ജേ​ന്ദ്ര​ൻ വ​യ​ല അ​ടൂ​ർ