Letters
സാധാരണക്കാരൻ വഞ്ചിക്കപ്പെട്ടുകൂടാ
Tuesday, October 27, 2020 12:35 AM IST
ദീ​പി​ക​യു​ടെ ഒ​ക്‌​ടോ​ബ​ർ 22ലെ ​തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം സംബന്ധിച്ച എ​ഡി​റ്റോ​റി​യ​ലി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ 27,735 കേ​സു​ക​ൾ. അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം ന​ട​ത്തി​യ​ത് 1860 കെ​ട്ടി​ട​ങ്ങ​ൾ. ദൂ​ര​പ​രി​ധി നി​യ​മം ലം​ഘി​ച്ച​ത് 6805 കെ​ട്ടി​ട​ങ്ങ​ൾ. 19070 കെ​ട്ടി​ട​ങ്ങ​ൾ മ​ര​ടി​ൽ. ഖ​ജനാ​വി​നു​ണ്ടാ​യ ന​ഷ്‌​ടം 60.32 കോ​ടി രൂ​പ. ഇ​വി​ടെ അ​നു​മ​തി​യി​ല്ലാ​തെ, ദൂ​ര​പ​രി​ധി നി​യ​മം ലം​ഘി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത് ഉ​യ​ർ​ത്തി​യ​പ്പോ​ൾ മാ​റി​മാ​റി വ​രു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ എ​വി​ടെ​യാ​യി​രു​ന്നു? ചെ​യ്യേ​ണ്ട​ത് ചെ​യ്യേ​ണ്ട സ​മ​യ​ത്ത് ചെ​യ്യാ​തെ ഉ​ദാ​സീ​ന​ത കൈ​വെ​ടി​ഞ്ഞ് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​വി​ടു​ത്തെ സാ​ധാ​ര​ണ​ക്കാ​ർ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യി​ല്ലാ​യി​രു​ന്നു. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ലം​ഭാ​വ​വും വീ​ഴ്ച​യു​മാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു കാ​ര​ണം. ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ആ​ദ്യം നി​യ​മ​ത്തി​നു മു​ന്പി​ൽ എ​ത്തി​ക്കേ​ണ്ട​തും ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തും.

ക​ഠി​നാ​ധ്വാ​നം ചെ​യ്തു​ണ്ടാ​ക്കി​യ ജീ​വി​ത​സ​ന്പാ​ദ്യം​കൊ​ണ്ട് വി​ശ്ര​മ​ജീ​വി​ത​ത്തി​നാ​യി ഫ്ലാ​റ്റ് വാ​ങ്ങി​യ നി​ര​വ​ധി​പ്പേ​രാ​ണ് ച​തി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ ക​ള്ള​പ്പ​ണം​കൊ​ണ്ട് കൂ​ടു​ത​ൽ ലാ​ഭ​മു​ണ്ടാ​ക്കി​യ​വ​ർ ഉ​ണ്ടാ​യി​രി​ക്കാം. പ​ക്ഷേ സാ​ധാ​ര​ണ​ക്കാ​രാ​യ, കി​ട​പ്പാ​ടം ന​ഷ്‌​ട​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന​ക​ൾ നി​സാ​ര​മ​ല്ല. ഇ​നി​യും ഈ ​ഭൂ​മി​യി​ൽ മ​ര​ടു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു​കൂ​ടാ. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ​ണം​കൊ​ണ്ട് എ​ന്തും ചെ​യ്യാം എ​ന്നു വി​ചാ​രി​ച്ചാ​ൽ ജനങ്ങൾ തന്നെ നിങ്ങളെ ശിക്ഷിക്കും എന്ന് വിചാരിച്ചാൽ ന​ന്ന്. ദീ​പി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ൽ വ​ള​രെ ഭം​ഗി​യാ​യി​രി​ക്കു​ന്നു. എ​ല്ലാ​വ​രും വാ​യി​ക്ക​ട്ടെ, വ​ള​ര​ട്ടെ.

ഷാ​ബോ​ച്ച​ൻ മു​ളങ്കാശേ​രി
ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കാ​ഞ്ഞി​ര​പ്പ​ള്ളി