Letters
സം​വ​ര​ണം ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​നു മാ​ത്ര​മോ?
Thursday, November 12, 2020 11:19 PM IST
മു​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ​ല്ലോ. ഒ​രു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും മാ​ന്യ​മാ​യി ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്.

ആ​ർ​ക്കെ​ങ്കി​ലും ജീ​വി​ക്കാ​നു​ള്ള വ​ക ഇ​ല്ലെ​ങ്കി​ൽ അ​ധി​കാ​രി​ക​ൾ അ​ത് ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​ണം. അ​വി​ടെ ജാ​തി​യോ മ​ത​മോ പു​രാ​ത​ന​ത്വ​മോ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​തും ഇ​പ്പോ​ഴി​ല്ലാ​ത്ത​തു​മാ​യ സാ​മ്പ​ത്തി​ക​സ്ഥി​തി​യോ മാ​ന​ദ​ണ്ഡ​മാ​ക്ക​രു​ത്. ഇ​തി​ന് അ​ധി​കാ​രി​ക​ൾ മു​തി​രു​മ്പോ​ൾ, ഇ​ത്ര​നാ​ളും കാ​ണി​ക്കാ​തി​രു​ന്ന ആ​ർ​ജ്ജ​വം കാ​ണി​ക്കാ​ൻ തീ​രു​മാ​നി​ക്കു​മ്പോ​ൾ, എ​ന്തി​ന് മ​റ്റു​ള്ള​വ​ർ ഇ​ട​ങ്കോ​ലി​ടു​ന്നു. സ്വ​ന്തം പാ​ത്ര​ത്തി​ൽ കു​റ​വൊ​ന്നു​മി​ല്ല​ല്ലോ. പി​ന്നെ, മ​റ്റു​ള്ള​വ​നു കി​ട്ട​രു​ത് എ​ന്ന പി​ടി​വാ​ശി! മ​റ്റു​ള്ള​വ ന്‍റെ പാ​ത്ര​ത്തി​ൽ ഒ​ന്നും വി​ള​മ്പ​രു​ത് എ​ന്ന ദു​ഷി​ച്ച ചി​ന്ത എ​ന്തി​ന്?! പ​ത്തു ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള ഇച്ഛാ​ശ​ക്തി സ​ർ​ക്കാ​ർ പ്ര​ക​ടി​പ്പി​ക്ക​ണം. ആ​രെ​ല്ലാം എ​തി​ർ​ത്താ​ലും അതിൽ നിന്നു പിന്നോട്ടു പോകരുത്. പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളി​ലും ഇ​ത് ന​ട​പ്പാ​ക്കാനുള്ള തീരുമാനം മാറ്റരുത്.

ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് മു​ൻ ​പ്രി​ൻ​സി​പ്പ​ൽ, എ​സ്എ​ച്ച്
ജൂ​ണി​യ​ർ കോ​ള​ജ്, കി​ളി​മ​ല