Letters
ഇഡബ്ല്യുഎസ് സംവരണം: മാനദണ്ഡത്തിൽ മാറ്റങ്ങൾ വേണം
Tuesday, November 17, 2020 11:59 PM IST
ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ മാ​ന​ദ​ണ്ഡ​ത്തി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ട​ര ഏ​ക്ക​റി​ല്‍ കൂ​ടു​ത​ലോ, മു​ന്‍സി​പ്പ​ല്‍ ഏ​രി​യ​യി​ല്‍ എ​ഴു​പ​ത്ത​ഞ്ചു സെ​ന്‍റി​ല്‍ കൂ​ടു​ത​ലോ, കോ​ർ​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ന്‍പ​തു സെ​ന്‍റി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള കു​ടും​ബ​ങ്ങ​ള്‍ സം​വ​ര​ണ​ത്തി​ന് അ​ര്‍ഹ​ര​ല്ല എ​ന്നു​ള്ള​ത് വ​ലി​യൊ​രു ജ​ന​വി​ഭാ​ഗ​ത്തെ മാ​റ്റി​നി​ര്‍ത്താ​ന്‍ കാ​ര​ണ​മാ​കും. മേ​ല്പ​റ​ഞ്ഞ ഭൂ​പ​രി​ധി​ക്കു​ള്ളി​ല്‍നി​ന്നും നാ​ലു​ല​ക്ഷം രൂ​പ വ​രു​മാ​നം ല​ഭി​ക്കി​ല്ല എ​ന്നു​ള്ള​തു​കൊ​ണ്ട് ഈ ​തീ​രു​മാ​നം എ​ത്ര​യും വേ​ഗം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. വ​രു​മാ​ന പ​രി​ധി നാ​ലു​ല​ക്ഷം രൂ​പ എ​ന്ന​തു​മാ​ത്ര​മാ​യി നി​ശ്ച​യി​ച്ചാ​ല്‍ മാ​ത്ര​മേ പാ​വ​പ്പെ​ട്ട​വ​ര്‍ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ക​യു​ള്ളു.

ചാ​ക്ക​പ്പ​ന്‍ ആ​ന്‍റ​ണി, ച​മ്പ​ക്കു​ളം