Letters
ശ്ര​ദ്ധേ​യ​മാ​യ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം
Thursday, November 19, 2020 11:45 PM IST
സ്ഥാ​നാ​ർഥി​ക​ള്‍ ഏ​തു മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പേ സ​ത്യ​വാഗ‌്മൂ​ലം വാ​ങ്ങ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. മു​ന്ന​ണി രാ​ഷ്‌​ട്രീ​യ​ത്തി​നു പ്ര​ത്യ​ക്ഷ​മ​ല്ലാ​ത്ത ഒ​രു അം​ഗീ​കാ​രം കി​ട്ടു​ന്ന എ​ന്ന അ​പ​ക​ട​മു​ണ്ടെ​ങ്കി​ലും ഈ ​രം​ഗ​ത്തു നി​ല​വി​ലി​രി​ക്കു​ന്ന കു​ത്ത​ഴി​ഞ്ഞ അ​രാ​ജ​ക​ത്വ​ത്തി​നു കു​റ​ച്ചൊ​രു ശ​മ​നം ഇ​തു കൊ​ണ്ടു​ണ്ടാ​കും. ഇ​തി​നെ​ക്കാ​ള്‍ പ്ര​ധാ​നം, യാ​തൊ​രു നി​യ​മ സാ​ധു​ത​യും ത​ത്വ​ദീ​ക്ഷ​യു​മി​ല്ലാ​ത്ത അ​ധി​കാ​ര പ​ങ്കു വ​യ്ക്ക​ലി​നെ നി​യ​മം കൊ​ണ്ടു ത​ട​യു​ക ത​ന്നെ​യാ​ണ്. അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ എ​ത്ര​യോ ത​വ​ണ അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ക്കു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു സം​വി​ധാ​നം ഈ ​അ​ധി​കാ​ര പ​ങ്കു വ​യ്ക്ക​ലി​നു മാ​ത്ര​മു​ള്ള​തെ​ന്നു തോ​ന്നു​ന്നു.

അ​ഡ്വ. ഫി​ലി​പ്പ് പ​ഴേ​മ്പ​ള്ളി, പെ​രു​വ