Letters
കോടതികളും ഹൈടെക് ആകണം
Sunday, November 22, 2020 12:51 AM IST
ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത് മേ​ഖ​ല​ക​ളി​ലാ​ണ് പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം അ​ഴി​മ​തി​ക​ളും ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ്‌​കൂ​ളു​ക​ൾ പ​ല​തും ഹൈ ​ടെ​ക്ക് ആ​കു​ന്നു​ണ്ട്. അ​തി​ൽ ചി​ല​താ​ക​ട്ടെ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ൽ ത​ന്നെ​യാ​ണ് പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാം ന​ല്ല​തു​ത​ന്നെ. ഇ​തി​നി​ട​യി​ലും ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഒ​രു മേ​ഖ​ല​യാ​ണ് ന​മ്മു​ടെ കോ​ട​തി​ക​ൾ. നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ജ​ന​ത്തി​ന്‍റെ കാ​ത്തി​രി​പ്പ് വ​ള​രെ ദുഃ​ഖ​ക​ര​മാ​ണ്. അ​തി​ന്‍റെ ഒ​രു കാ​ര​ണം കോ​ട​തി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​ക​ളും അ​സൗ​ക​ര്യ​ങ്ങ​ളു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ കാ​ര്യ​മാ​യ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ല. ന​മ്മു​ടെ കോ​ട​തി​ക​ൾ ആ​ധു​നി​കീകരിക്കണം. ഹൈ ​ടെക് ആ​ക്ക​ണം. കോ​ട​തി മു​റി​ക​ളി​ൽ സൗ​ക​ര്യ​മി​ല്ല, സ്ഥ​ല​മി​ല്ല, ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ നീ​തി ല​ഭി​ക്കാ​ൻ കാ​ല​വി​ളം​ബം ഉ​ണ്ടാ​കു​ന്ന​ത് ഒ​രു വി​ധ​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. സ​ർ​ക്കാ​ർ ഈ ​കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ട്ടാ​ൽ ന​മ്മു​ടെ കോ​ട​തി​ക​ളും ഹൈ ​ടെ​ക് ആ​കും.

പ​യ​സ് ആ​ലും​മൂ​ട്ടി​ൽ ഉ​ദ​യം​പേ​രൂ​ർ