Letters
നീതി നിഷേധിക്കരുത്
Monday, November 23, 2020 11:46 PM IST
സ്ത്രീ​​​ക​​​ൾ​​​ക്കും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഒ​​​രു ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം ജ​​​ന​​​കീ​​​യ​​​മാ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ൽ​​​പ്പോ​​​ലും ഒ​​​രു ജ​​​ന​​​കീ​​​യ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന​​​തി​​​ന് തെ​​​ളി​​​വാ​​​ണ് ഈ ​​​അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു ന​​​ട​​​ന്ന ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ൾ. ഒ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കു​​​ള​​​ത്തൂ​​​രി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​മാ​​​ണ്. അ​​​വി​​​ടെ കൂ​​​ലി​​​ചോ​​​ദി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഒ​​​രു സാ​​​ധു​​​മ​​​നു​​​ഷ്യ​​​ന്‍റെ കാ​​​ൽ വ​​​ലി​​​യ വ​​​ടി ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ടി​​​ച്ചു ത​​​ക​​​ർ​​​ത്തു. ഈ ​​​പൈ​​​ശാ​​​ചി​​​ക​​​മാ​​​യ മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ ആ ​​​മ​​​നു​​​ഷ്യ​​​ന്‍റെ കാ​​​ലി​​​ന്‍റെ അ​​​സ്ഥി ത​​​ക​​​ർ​​​ന്നു. മ​​​റ്റൊ​​​രു സം​​​ഭ​​​വം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ല്ല​​​ന്പ​​​ലം എ​​​ന്ന പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ന്ന​​​താ​​​ണ്. ഒ​​​രു സി​​​വി​​​ൽ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​വി​​​ടെ​​​യെ​​​ത്തി​​​യ സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ എ​​​സ്ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും പോ​​​ലീ​​​സു​​​കാ​​​രു​​​ടെ കാ​​​ലു​​​പി​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​താ​​യി പ​​രാ​​തി​​യു​​ണ്ടാ​​യി.

അ​​​തി​​​ക്രൂ​​​ര​​​മാ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളാ​​​ണ് ഈ ​​​ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ന​​​ട​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി ശി​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഇ​​​തു​​​വ​​​രെ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, സം​​​സ്ഥാ​​​ന​​​ത്തെ അ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളും രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​രും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മൊ​​​ക്കെ ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്തു. പ​​​ണ​​​വും രാ​​​ഷ്‌​​​ട്രീ​​​യ സ്വാ​​​ധീ​​​ന​​​വു​​​മൊ​​​ക്കെ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. സ്ത്രീ​​​ക​​​ൾ​​​ക്കും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ൾ ഏ​​​റെ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

ബെ​​​ന്നി സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ന്ന​​​ത്തൂ​​​ർ, ചി​​​റ്റാ​​​രി​​​ക്ക​​​ൽ