മെഡിക്കൽ പിജി പ്രവേശനം: കേരളത്തിൽ പരീക്ഷാ സെന്റർ അനുവദിക്കണം
Friday, March 5, 2021 11:46 PM IST
ഏപ്രിൽ 18ന് നടക്കുന്ന മെഡിക്കൽ പിജി പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് കേരളത്തിൽ സെന്റർ ഇല്ലാത്തത് വലിയ ദുരിതമാണ്. കേരളത്തിലോ തമിഴ്നാട്ടിലോ പോലും സെന്റർ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. മുൻപ് 3750 രൂപയായിരുന്ന അപേക്ഷാ ഫീസ് ഇപ്പോൾ കുത്തനെ കൂട്ടി 5015 രൂപയാക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ കേരളത്തിൽ സെന്റർ അനുവദിക്കാൻ അധികൃതർ തയാറാകണം.
മാനുവൽ ജോസഫ് മറ്റത്തിൽ,പാലാ