നിർണായകം തന്നെ
Sunday, April 4, 2021 11:04 PM IST
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ദേശീയ രാഷ്ട്രീയത്തിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ തുടർന്നുകൊണ്ടിരിക്കേ കേരളത്തിന്റെ വിധിയെഴുത്ത് തെരഞ്ഞെടുപ്പു നടക്കുന്ന മറ്റു നാലു സംസ്ഥാനങ്ങളിലേതുപോലെ തന്നെ പ്രധാനമാണ്.
അഞ്ചുവർഷം കൂടുന്പോൾ ഓരോ മുന്നണിയെയും മാറിമാറി പരീക്ഷിക്കുകയെന്ന ഉദാസീനമായ തെരഞ്ഞെടുപ്പാവില്ല ഇത്തവണ കേരളത്തിന്റെത്. പരിഗണിക്കാനും പ്രവർത്തനം വിലയിരുത്താനും മുന്നിലുള്ള സമവാക്യങ്ങൾ സങ്കീർണമാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ സ്വന്തം സർക്കാരിനെ തെരഞ്ഞെടുക്കുകയെന്ന ലളിതമായ ഉത്തരവാദിത്വം മാത്രമാണ് കേരളത്തിനുണ്ടായിരുന്നത്. എന്നാൽ ഇത്തവണ രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയകാലാവസ്ഥയിൽ കേരളത്തിന്റെ നിലപാട് പ്രഖ്യാപിക്കുക എന്ന ഭാരിച്ച ബാധ്യത ഓരോ വോട്ടർക്കുമുണ്ട്.
ഷമീം, കിഴുപറന്പ്