കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്പോൾ
Monday, April 5, 2021 11:34 PM IST
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആളുകൾ ഇടപഴകുന്പോൾ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമാവുകയും കർഫ്യൂ, ലോക്ക് ഡൗണ്‍ തുടങ്ങിയ മാർഗങ്ങൾ നടപ്പിലാക്കാൻ ഭരണകർത്താക്കൾ നിർബന്ധിതരാവുകയും ചെയ്യുന്നു. അങ്ങനെവരുന്പോൾ ചെറുകിട കച്ചവടക്കാരെയും തൊഴിലാളികളെയും സാധാരണക്കാരെയും അവരുടെ ജീവിതത്തെയുമാണല്ലോ അതു കൂടുതൽ ബാധിക്കുക? ആ നിലയ്ക്ക്, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നത് ഒരു സാമൂഹിക ദ്രോഹമല്ലേ?
മോഹൻ നെടുങ്ങാടി, ചെർപ്പുളശേരി