ജനഹിതം പെട്ടിയിലടച്ചു വയ്ക്കുന്നതു ശരിയല്ല
Wednesday, April 7, 2021 11:38 PM IST
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനു ശേഷം വെളിപ്പെട്ട ജനഹിതത്തിനെതിരേ ദിവസങ്ങളോളം ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നു. വോട്ടർമാരുടെ ഇംഗിതമറിഞ്ഞിട്ടും അതു വെളിപ്പെടുത്താതെ ഒരു സർക്കാരിനെ അധികാരത്തിലിരുത്തുക ജനാധിപത്യ വിരുദ്ധമാണ്.
ഇത്തവണ ഏപ്രിൽ ആറിനു ജനഹിതം പുറത്തായി. മേയ് രണ്ടുവരെ അതു പെട്ടിയിലടച്ചു വയ്ക്കുന്നതു ശരിയല്ല. ജനങ്ങൾ ഒരു തുടർഭരണം നിഷേധിച്ചിട്ടുണ്ടെങ്കിൽ ഈ കാലഘട്ടത്തിലെ ഭരണത്തിന് എന്തു മാൻഡേറ്റാണുള്ളത്? ഇത്തരം അവസ്ഥകൾ സൃഷ്ടിക്കുന്നതു തെരഞ്ഞെടുപ്പു കമ്മീഷന് അഭിമാനകരമല്ല, ഭരണഘടനാപരവുമല്ല.
അഡ്വ. ഫിലിപ്പ് പഴേമ്പളളി, പെരുവ