തെറ്റുചെയ്തിട്ടില്ലെങ്കിൽ പിന്നെ രാജിവച്ചതെന്തിന് ?
Friday, April 16, 2021 12:09 AM IST
തെറ്റുചെയ്തിട്ടില്ലെങ്കിൽ പിന്നെ മന്ത്രി കെ.ടി. ജലീൽ രാജിവച്ചതെന്തിനാണ് ? ബന്ധു നിയമന വിവാദത്തിൽ ജലീലിനു മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നുള്ള ലോകായുക്ത ഉത്തരവിനെത്തുടർന്ന് ജലീലിനെ വെള്ളപൂശാൻ ശ്രമിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ നേതാക്കന്മാരും ന്യായീകരണ തൊഴിലാളികളും പുരോഗമന സാംസ്കാരിക നായകരും ഇനിയെന്തു ചെയ്യും? ഇവരെല്ലാവരും ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് പച്ചക്കള്ളമായിരുന്നുവെന്ന് ജലീലിന്റെ രാജി പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്.
ചാനൽ ചർച്ചകളിൽ വന്നിരുന്ന് യാതൊരു ഉളുപ്പുമില്ലാതെ ജലീലിനെ ന്യായീകരിച്ചുകൊണ്ടിരുന്നവരുടെ മുഖംമൂടി ഇപ്പോൾ കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണ്. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല എന്ന ചൊല്ല് അന്വർത്ഥമായിത്തീർന്നിരിക്കയാണ് ജലീലിന്റെ രാജിയിലൂടെ.
എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര