Letters
പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കുകതന്നെ വേണം
Friday, April 23, 2021 11:52 PM IST
കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡി​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​തു​​​ത​​​ന്നെ വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണ്. ഇ​​​തി​​​നൊ​​​പ്പം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ്രാക്ടി ക്കൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്ന തീ​​​രു​​​മാ​​​നം പ്ര​​​ശ്നം കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കു​​​കത​​​ന്നെ ചെ​​​യ്യും. പ്ര​​​ത്യേ​​​കി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് വ​​​ള​​​രെ കൂ​​​ടിനി​​​ൽ​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ.

കോ​​​വി​​​ഡ് ഭീ​​​ഷ​​​ണി​​​യി​​​ൽ പ​​​ല ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യോ ഭാ​​​ഗി​​​ക​​​മാ​​​യോ അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്ക് ശ​​​നി​​​യാ​​​ഴ്ച അ​​​വ​​​ധി​​​യും മ​​​റ്റ് പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം ഹാ​​​ജ​​​രും മ​​​തി​​​യെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചുക​​​ഴി​​​ഞ്ഞു. എ​​​ന്നി​​​ട്ടും ഇ​​​ന്നു ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക​​​യാ​​​ണ്.

പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് കു​​​റ​​​ച്ചു കു​​​ട്ടി​​​ക​​​ൾ മാ​​​ത്ര​​​മേ വ​​​രി​​​ക​​​യു​​​ള്ളൂ എ​​​ന്നും ആള​​​ക​​​ലം പാ​​​ലി​​​ക്കു​​​മെ​​​ന്നൊ​​​ക്കെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ്ട​​​ത്ത​​​ലു​​​ക​​​ൾ വി​​​ചി​​​ത്രംത​​​ന്നെ. ലാ​​​ബു​​​ക​​​ളി​​​ൽ ഒ​​​രു​​​പ​​​ക​​​ര​​​ണം ത​​​ന്നെ​​​യാ​​​ണ് പ​​​ല കു​​​ട്ടി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ര​​​സ​​​ത​​​ന്ത്ര ലാ​​​ബി​​​ൽ വാ​​​യ് ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന പി​​​പ്പ​​​റ്റു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​ന സാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്യും.

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബോ​​​ട്ട​​​ണി, സു​​​വോ​​​ള​​​ജി എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ക​​​ണ​​​ക്ക്, അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യ്ക്കും പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യു​​​ണ്ട്. ഫ​​​ല​​​ത്തി​​​ൽ, സ്കൂ​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ കു​​​ട്ടി​​​ക​​​ളും പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷാ ദി​​​ന​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കേ​​​ണ്ടിവ​​​രും. ഇ​​​പ്പോ​​​ൾ​​​ത​​​ന്നെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​വ​​​രും ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ഉ​​​ള്ള​​​വ​​​രും രോ​​​ഗം സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​മൊ​​​ക്കെ സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷ​​​യ്ക്ക് എ​​​ത്തു​​​ന്നു​​​ണ്ട്. ഏ​​​തെ​​​ങ്കി​​​ലും സ്കൂ​​​ളി​​​ൽ പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ത്ത് കോ​​​വി​​​ഡ് സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ്കൂ​​​ളി​​​ലെ ചീ​​​ഫ് സൂ​​​പ്ര​​​ണ്ടു​​​മാ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ്. അ​​​ല്ലാ​​​തെ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പിനും സ​​​ർ​​​ക്കാ​​​രിനു​​​മ​​​ല്ല.

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​ല സ്കൂ​​​ളു​​​ക​​​ളി​​​ലും പ്രാ​​​ക്ടി​​​ക്ക​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടി​​​ല്ല എ​​​ന്ന കാ​​​ര്യം അ​​​ധി​​​കൃ​​​ത​​​ർ പ​​​രി​​​ഗ​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു തോ​​​ന്നു​​​ന്നു. മാ​​​ർ​​​ച്ചി​​​ലെ തിയ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പ്രാ​​​ക്ടി​​​ക്ക​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​നു മാ​​​ത്രം കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ൽ വ​​​രു​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ആ​​​ദ്യം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, തിയ​​​റി പ​​​രീ​​​ക്ഷ​​​യ്ക്കു കു​​​ട്ടി​​​ക​​​ളെ ഒ​​​രു​​​ക്കി​​​യ​​​പ്പോ​​​ൾ പ്രാ​​​ക്ടി​​​ക്ക​​​ൽ ക്ലാ​​​സു​​​ക​​​ൾ​​​ക്കു സ​​​മ​​​യം കി​​​ട്ടി​​​യി​​​ല്ല. പ​​​ല കു​​​ട്ടി​​​ക​​​ളും പ്രാ​​​ക്ടി​​​ക്ക​​​ൽ ലാ​​​ബു​​​ക​​​ൾ ശ​​​രി​​​ക്കും ക​​​ണ്ടി​​​ട്ടു​​​പോ​​​ലു​​​മി​​​ല്ല.

അ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ 28 മു​​​ത​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​പ​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​ത്തെ​​​ക്ക​​​രു​​​തി​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി​​​യെ​​​ക്ക​​​രു​​​തി​​​യും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്ന​​​തു​​​പോ​​​ലെ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ കോ​​​വി​​​ഡ് ശ​​​മി​​​ക്കു​​​ന്ന​​​തു​​​വ​​​രെ​​​യെ​​​ങ്കി​​​ലും മാ​​​റ്റ​​​വ​​​യ്ക്കു​​​കത​​​ന്നെ വേ​​​ണം.

ഒ​​​രു​​​കൂ​​​ട്ടം അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും