Letters
വാ​ക്പോ​ര് നി​ർ​ത്തൂ ,വാ​ക്സി​ൻ ത​രൂ
Thursday, April 29, 2021 12:20 AM IST
കോ​വി​ഡ് വാ​ക്സി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ ഭ​ര​ണ​പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന വാ​ക്പോ​ര് അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണ്. നി​ങ്ങ​ളു​ടെ പ്ര​സ്താ​വ​ന​കൾ കേ​ട്ടു മ​ടു​ത്തു, എ​ത്ര​യും വേ​ഗം ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം. കോ​വി​ഡ് വാ​ക്സി​ൻ പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ഭ​ര​ണ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ്വീ​ക​രി​ക്ക​ണം.

അ​ത് പൊ​തു​മേ​ഖ​ല​യി​ലാ​യാ​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​യാ​ലും പ്ര​ശ്ന​മ​ല്ല. ഈ ​മ​ഹാ​മാ​രി​യെ പ്ര​സ്താ​വ​ന​ക​ൾ കൊ​ണ്ട് പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ല, പ്രാ​യോ​ഗി​ക​മാ​യ ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​ണ് ആ​വ​ശ്യം. വാ​ക്സി​ന്‍റെ പേ​രി​ൽ ആ​രും രാ​ഷ്‌​ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്ത​രു​ത്. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും സ​ർ​ക്കാ​രി​നോ​ട് ഏ​റെ സ​ഹ​ക​രി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. അ​തി​ന് ഇ​നി​യും അ​മാ​ന്തി​ക്ക​രു​ത്, ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ​വ​ച്ച് ക​ളി​ക്ക​രു​ത് എ​ന്ന​പേ​ക്ഷി​ക്കു​ന്നു .

എ.​വി. ജോ​ർ​ജ്, തി​രു​വ​ല്ല