ആദ്യ ഡോസിനു മുൻഗണന നൽകണം
Thursday, May 13, 2021 12:29 AM IST
കോവിഡ് വാക്സിൻ ആദ്യ ഡോസ് നൽകി മൂന്നു മാസത്തെ ഇടവേളയിൽ രണ്ടാമത്തെ ഡോസ് നൽകിയാൽ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കാൻ കഴിയുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ആദ്യ ഡോസ് വാക്സിൻ കൊണ്ട് മൂന്നു മാസത്തേക്ക് കോവിഡ് പ്രതിരോധം സാധ്യമാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ രണ്ടാം ഡോസ് സ്വീകരിക്കാൻ ഉള്ളവർക്കണല്ലോ ഗവൺമെന്റ് മുൻഗണന നൽകുന്നത്. 70 ശതമാനത്തോളം ജനങ്ങൾക്കെങ്കിലും രണ്ട് ഡോസ് വാക്സിൻ നൽകിയാലെ ഇന്ത്യ കോവിഡിനെ തോൽപ്പിക്കൂ. എന്നാൽ ഇപ്പോഴത്തെ വാക്സിനേഷന്റെ നിലവച്ചുനോക്കിയാൽ അതിന് മൂന്നര വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ആദ്യ ഡോസ് സ്വീകരിക്കാൻ ഉള്ളവർക്കു മുൻഗണന നൽകിയാൽ കൂടുതൽ പേരിലേക്കു വാക്സിൻ എത്തിക്കാൻ സാധിക്കും. അങ്ങനെ സമൂഹത്തിന് മൊത്തത്തിൽ രോഗ പ്രതിരോധശേഷി നേടാൻ സാധിക്കും. എൺപതു വയസിനു മുകളിൽ പ്രായമുള്ളവരിൽ പോലും ആദ്യ ഡോസ് ഇനിയും സ്വീകരിക്കാത്തവർ ഉണ്ട്. അതുകൊണ്ട് ആദ്യ ഡോസ് സ്വീകരിക്കുന്നവർക്കു മുൻഗണന നൽകാൻ ഗവൺമെന്റ് നടപടിയെടുക്കണം.
സെബാസ്റ്റ്യൻ പാതാമ്പുഴ, തൊടുപുഴ