Letters
കോ​വി​ഡ് കാ​ല​ത്തെ വി​ല​ക്ക​യ​റ്റം
Tuesday, June 15, 2021 12:42 AM IST
കോ​വി​ഡ് കാ​ലം വേ​ല​യും കൂ​ലി​യു​മി​ല്ലാ​തെ ക​ഴി​ച്ചും ക​ഴി​ക്കാ​തെ​യും ഓ​രോ ദി​വ​സ​വും മു​ന്നോ​ട്ടു പോ​കു​ന്നു. ഇ​ന്ധ​ന​വി​ലവ​ർ​ധ​ന​ സ​മ​സ്ത മേ​ഖ​ല​ക​ളെ​യും ബാ​ധി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി​ക​ൾ​ക്ക​ട​ക്കം എ​ല്ലാ​തി​നും വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വും കൂ​ടി. കെ​ട്ടി​ടനി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ര​മാ​തീ​ത​മാ​യ വി​ല​വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് സി​മ​ന്‍റ് , ക​മ്പി തു​ട​ങ്ങി​യ​വ​യ്ക്ക്. വ​രു​മാ​നം കു​റ​ഞ്ഞുവ​രു​ക​യും തൊ​ഴി​ൽദി​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും ബാ​ധ്യ​ത​യും സ​ർ​ക്കാ​രി​ന്‍റെതാ​ണ്. ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ ദി​നം​പ്ര​തി ജീ​വി​ത​വു​മാ​യി മ​ല്ലി​ടു​ന്ന മ​നു​ഷ്യ​രു​ടെ മു​ഖ​മാ​യി​രി​ക്ക​ണം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മ​നോ​മു​കു​ര​ത്തി​ൽ തെ​ളി​യേ​ണ്ട​ത്.

ബേ​ബി പാ​റ​ക്കാ​ട​ൻപു​ന്ന​പ്ര