Letters
രണ്ടാം ഡോസിനു മുൻഗണന നൽകുക
Wednesday, June 16, 2021 12:06 AM IST
കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ ഡോ​സ് എ​ടു​ത്തുക​ഴി​ഞ്ഞ് 84 ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ങ്ങ​നെ കി​ട്ടും എ​പ്പോ​ൾ കി​ട്ടും, എ​ന്ന് യാ​തൊ​രു നി​ശ്ച​യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. 65 ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​ദ്യം മു​ൻ​ഗ​ണ​ന കൊ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴാ​ക​ട്ടെ ഓ​ൺ​ലൈ​നി​ൽകൂ​ടി ബു​ക്ക് ചെ​യ്താ​ൽ മാ​ത്ര​മേ കി​ട്ടു​ക​യു​ള്ളൂ.

പ്രാ​യ​മാ​യ​വ​ർ എ​ങ്ങ​നെ ഇ​തൊ​ക്കെ ചെ​യ്യും. ഇ​നി അ​ഥ​വാ ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ ത​ന്നെ എ​ല്ലാം ബു​ക്കിംഗ് ആ​ണെ​ന്ന് കാ​ണി​ക്കും. അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളാ​യി​രി​ക്കും. ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​വ​ണം. ര​ണ്ടാം ഡേ​സി​ന് സ​മ​യം ആ​യ​വ​ർ ചെ​ന്നാ​ൽ അ​വ​ർ​ക്ക് ആ​ദ്യം വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​വാ​ൻ ഓ​ർ​ഡ​ർ ഉ​ണ്ടാ​വ​ണം. പ്രാ​യ​മാ​യ​വ​രു​ടെ കാ​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ വേ​ണം ഓ​ൺ​ലൈ​ൻ പ​രി​പാ​ടി വേ​ണ്ടെ​ന്നു വ​യ്ക്ക​ണം.

ജോ​സ് ദേ​വ​സ്യ ഭ​ര​ണ​ങ്ങാ​നം