Letters
ബെഹ്റ പറഞ്ഞ സ്ലീപ്പിംഗ് സെല്ലുകൾ
Sunday, July 18, 2021 12:52 AM IST
ജൂ​​​ലൈ നാ​​ലി​​ന് ​ദീ​​​പി​​​ക​​​യി​​​ൽ ബെ​​​ഹ്‌​​​റ പ​​​റ​​​ഞ്ഞ സ്ലീം​​​പ്പിം​​​ഗ് സെ​​​ല്ലു​​​ക​​​ൾ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ ദ്വി​​ജ​​​ൻ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​നം വാ​​​യി​​​ക്കു​​​വാ​​​ൻ ഇ​​​ട​​​യാ​​​യി. രാ​​​ജ്യ​​​ത്തെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഒ​​​രു പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി അ​​​ഞ്ച് വ​​​ർ​​​ഷ​​​ക്കാ​​​ലം ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ച ലോ​​ക്നാ​​ഥ് ബെ​​​ഹ്റ അ​​​ദ്ദേ​​​ഹം സ്ഥാ​​​ന​​​മെ​​​ഴി​​​യു​​​ന്ന​​​തി​​​ന് മു​​​മ്പ് ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെക്കുറി​​​ച്ച് അ​​​തീ​​​വ ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ് കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ൽ​​​കി​​​യ​​​ത്. സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന​​തി​​നു മു​​​മ്പ് പ​​​റ​​​ഞ്ഞ വെ​​​റു​​​മൊ​​​രു വാ​​​ക്കാ​​​യി ഇ​​​തി​​​നെ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ക​​​യി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ലെ ഭ​​​ര​​​ണ നേ​​​തൃ​​​ത്വ​​​ത്തി​​​ന് ഏ​​​റെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​രു​​​ന്ന ബെ​​​ഹ്‌​​​റ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ​​നി​​​ന്ന് ഒ​​​രു പ്ര​​​തി​​​ക​​​ര​​​ണ​​​വും ഉ​​​ണ്ടാ​​​യി​​ല്ല. മ​​റ്റു നേ​​താ​​ക്ക​​ളും പ്ര​​​തി​​​ക​​​രി​​​ച്ച​​​താ​​​യി കാ​​ണു​​ന്നി​​​ല്ല. ഇ​​​തി​​​ൽ​​നി​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന ഒ​​​രു കാ​​​ര്യം തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ജ്ഞാ​​​ത ച​​​ര​​​ടു​​​ക​​​ളാ​​​ൽ എ​​​ല്ലാ​​​വ​​​രുംത​​​ന്നെ ബ​​​ന്ധി​​​ത​​​രാ​​​യി എ​​​ന്ന​​​ല്ലേ.

ഈ ​​​കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ല്ലാം അ​​​റി​​​യു​​​ന്ന ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന് ഭ​​​യ​​​മാ​​​ണെ​​​ങ്കി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ കാ​​​ര്യം ഊ​​​ഹി​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളു. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള കേ​​​സു​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക ചെ​​​ല​​​വു​​​ക​​​ൾ നി​​​ഷ്പ്ര​​​യാ​​​സ​​​മ​​​ല്ലേ ന​​​ട​​​ക്കു​​​ന്ന​​​ത്. ബെ​​​ഹ്റ ന​​​ൽ​​​കി​​​യ ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പ് ഉ​​​ൾ​​​ക്കൊ​​​ണ്ടി​​​ല്ലെ​​​ങ്കി​​​ൽ ഭാ​​​വി അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തെ​​​ല്ലും സം​​​ശ​​​യം വേ​​​ണ്ട.

അ​​​ഗ​​​സ്റ്റി​​​ൻ കാ​​​ര​​​ക്ക​​​ട, കൂ​​​രാ​​​ച്ചു​​​ണ്ട്