Letters
പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണം
Sunday, July 18, 2021 10:36 PM IST
രാ​ജ്യ​മെ​മ്പാ​ടും അ​ല​യ​ടി​ച്ചു​യ​രു​ന്ന എ​തി​ര്‍പ്പു​ക​ള്‍ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കും പു​ല്ലു​വി​ല​പോ​ലും ക​ല്പി​ക്കാ​തെ ഇ​ന്ധ​ന​വി​ല അ​നു​ദി​ന​മെ​ന്നോ​ണം വ​ര്‍ധി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ളെ ഒ​ന്ന​ട​ങ്കം ദു​രി​ത​ക്ക​യ​ത്തി​ലേ​ക്കു ച​വി​ട്ടി​ത്താ​ഴ്ത്തു​ക എ​ന്ന ന​യ​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭ​യാ​ന​ക​മാ​യ ഈ ​വി​ല വ​ർ​ധ​ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. ജ​ന​ജീ​വി​തം തി​ക​ച്ചും ദുഃ​സ​ഹ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ദു​സ്ഥി​തി​ക്ക് ഒ​രു പ​രി​ഹാ​രം ഉ​ട​ന​ടി ഉ​ണ്ടാ​യേ മ​തി​യാ​കൂ.

ഇ​ന്ധ​ന​വി​ല നി​ര്‍ണ​യി​ക്കാ​ന്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ക്ക് കൊ​ടു​ത്ത അ​വ​കാ​ശം ഇ​ല്ലാ​താ​ക്ക​ണം. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ ഷെ​ഡ്യൂ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ന്യാ​യ​മാ​യ നി​കു​തി ഈ​ടാ​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ ഇ​ന്ന​ത്തെ ഈ ​ഭീ​ക​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​ത്തി​ന് കു​റ​ച്ചെ​ങ്കി​ലും മാ​റ്റ​മു​ണ്ടാ​കൂ. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ണം.
കൊ​ഴു​വ​നാ​ല്‍ ജോ​സ്, മൂ​വാ​റ്റു​പു​ഴ