Letters
വാക്സിനേഷൻ സർട്ടിഫിക്കറ്റ്
Monday, July 19, 2021 11:40 PM IST
വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം കൊ​ണ്ടു​ന​ട​ക്കേ​ണ്ട ഒ​രു രേ​ഖയാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യമ​ന്ത്രി പ​റ​ഞ്ഞ​തു പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​വേ​ശ​ന​ത്തി​ന് ഒ​ന്നാം​ഘ​ട്ട കു​ത്തിവ​യ്പ് അ​നി​വാ​ര്യം എ​ന്നാ​ണ്. അ​തു​പോ​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ട​ന്നു പോ​കു​ന്ന​വ​ർ ഈ ​തെ​ളി​വ് ഹാ​ജ​രാ​ക്കേ​ണ്ടി​യും വ​രും. എ​ന്നാ​ൽ എ​പ്ര​കാ​രം ഈ ​തെ​ളി​വ് ബോ​ധ്യ​പ്പെ​ടു​ത്തും എ​ന്നു​ള്ള​തും ഒ​രു പ്ര​ശ്ന​മാ​ണ്.

വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​രു മു​ഴു​വ​ൻ പേ​ജ് രേ​ഖ​യാ​ണ്. അ​ത് കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് അ​സൗ​ക​ര്യ​വു​മാ​ണ്. അ​തി​നാ​ൽ ഐ​ഡി കാ​ർ​ഡ് പോ​ലെ ചെ​റി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ക്സി​നേ​ഷ​നും ഉ​ണ്ടാ​കു​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്.

പ​യ​സ് ആ​ലും​മൂ​ട്ടി​ൽ, ഉ​ദ​യം​പേ​രൂ​ർ