Letters
ഉ​​​ൾ​​​നാ​​​ട​​​ൻ ജ​​​ലാ​​​ശ​​​യ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം
Wednesday, July 21, 2021 10:10 PM IST
മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു മു​​​ൻ​​​പ​​​ത്തെ​​​ക്കാ​​​ൾ മ​​​ത്സ്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്രി​​​യ​​​വും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വും ഹ​​​ര​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. ചെ​​​റി​​​യ ക​​​ണ്ണി​​​വ​​​ല​​​ക​​​ളും കൂ​​​ടും ഉ​​​പ​​​യോ​​​ഗി​​​ച്ചും ന​​​ഞ്ചു​​​ക​​​ല​​​ക്കിയും മ​​​റ്റും ചെ​​​റി​​​യ മ​​​ത്സ്യ​​​ങ്ങ​​​ളെ​​​പ്പോ​​​ലും പി​​​ടി​​​കൂ​​​ടു​​​ന്നു. ഫ​​​ല​​​മോ ഉ​​​ൾ​​​നാ​​​ട​​​ൻ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ൻ​​​പു​​​ണ്ടാ​​​യി​​​രു​​​ന്ന രു​​​ചി​​​യേ​​​റി​​​യ പ​​​ല മ​​​ത്സ്യ​​​ങ്ങ​​​ളും ഇ​​​പ്പോ​​​ൾ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. ക​​​ട​​​ലി​​​ലെ ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം​​​പോ​​​ലെ പു​​​ഴ​​​ക​​​ളി​​​ലും തോ​​​ടു​​​ക​​​ളി​​​ലും കു​​​ള​​​ങ്ങ​​​ളി​​​ലു​​​മൊ​​​ക്കെ ഒ​​​രു നി​​​യ​​​ന്ത്ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണ്. ജൂ​​​ൺ, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലെ​​​ങ്കി​​​ലും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​ം ആ​​​വ​​​ശ്യ​​​മാ​​​ണ്.

ടോം​​​സ് വി. ​​​ജോ​​​സ​​​ഫ്, പുളിങ്കുന്ന്