Letters
കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​റ​ങ്ങു​ക​യാ​ണോ?
Monday, July 26, 2021 11:16 PM IST
മു​ദ്ര​ക്ക​ട​ലാ​സ് ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര​സ​ർ​ക്കാ​രി​നാ​ണ്. 50, 100, 200 രൂ​പ​ക​ളു​ടെ മു​ദ്ര​ക്ക​ട​ലാ​സ് കി​ട്ടാ​നി​ല്ല. ക്ഷാ​മം നേ​രി​ട്ട​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി​യാ​ണ്. പാ​ട്ട​ക്ക​രാ​റി​ലൂ​ടെ ഒ​ന്നാം​വി​ള കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 200 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ൽ ത​യാ​റാ​ക്കി​യ ക​രാ​ർ ആ​വ​ശ്യ​മാ​ണ്.

മാ​ത്ര​മ​ല്ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ, പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്ക് വാ​യ്പ​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ​ക്കു മു​ദ്ര​ക്ക​ട​ലാ​സു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഈ​യി​ടെ ഒ​രു പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ഉ​ണ്ടാ​ക്കാ​ൻ 600 രൂ​പ​യു​ടെ മു​ദ്ര​ക്ക​ട​ലാ​സി​നു പ​ക​രം 1000 രൂ​പ​യു​ടെ മു​ദ്ര​ക്ക​ട​ലാ​സ് വാ​ങ്ങേ​ണ്ടി വ​ന്നു! കാ​ര​ണം, 500 രൂ​പ​യു​ടെ മു​ദ്ര​ക്ക​ട​ലാ​സേ ല​ഭ്യ​മാ​യു​ള്ളൂ.

ഈ ​ക്ഷാ​മം പു​തി​യ സം​ഭ​വ​വി​കാ​സ​മ​ല്ല. ഇ​ട​യ്ക്കി​ടെ ഉ​ള്ള​താ​ണ്. ഇ​തു​മൂ​ലം ജ​നം ന​ട്ടം തി​രി​യു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം.

മോ​ഹ​ൻ നെ​ടു​ങ്ങാ​ടി, ചെ​ർ​പ്പു​ള​ശേ​രി