Letters
സീ​ബ്രാ ലൈ​നു​ക​ൾ കൃ​ത്യ​മാ​യി വ​ര​യ്ക്ക​ണം
Tuesday, July 27, 2021 11:22 PM IST
സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ളി​ലെ​യും പ​ട്ട​ണ​ങ്ങ​ളി​ലെ​യും ജം​ഗ്ഷ​നു​ക​ളി​ൽ സീ​ബ്രാ ലൈ​നു​ക​ൾ കൃ​ത്യ​മാ​യി വ​ര​യ്ക്കാ​ത്ത​ത് കാ​ൽ​ന​ട​ക്കാ​ർ​ക്കു റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ട​യി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക പ്ര​യാ​സ​മാ​ണ്. പ്രാ​യ​മാ​യ​വ​ർ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ൾ അ​പ​ക​ടം ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ്. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ൽ സീ​ബ്രാ ലൈ​നു​ക​ൾ കൃ​ത്യ​മാ​യി വ​ര​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണം.

ആ​ർ. ജി​ഷി, കൂ​ട്ടി​ക്ക​ട, കൊ​ല്ലം