Letters
ഭൂമി ത​രംമാ​റ്റ​ൽ: അ​പേ​ക്ഷ​ക​ളും തീ​രു​മാ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ ആ​ക്കു​ക
Sunday, August 29, 2021 10:58 PM IST
ആ​ലു​വ​യി​ൽ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ എ​ല്ലാ ആർഡിഒ, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും നാലു ല​ക്ഷ​ത്തോ​ളം ത​രം മാ​റ്റ​ൽ അ​പേ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ കു​റെ വ​ർഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. 2008 മു​ത​ൽ, BTR /ഡേ​റ്റ ബാ​ങ്കിലെ ​തെ​റ്റു​ക​ൾ മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന, 25 സെ​ന്‍റി​ൽ താ​ഴെ ഭൂ​മി​യു​ള്ള, ഭ​ര​ണരാ​‌ഷ‌്ട്രീ​യ സ്വാ​ധീ​ന​മി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ല്ലാം. എൽഡിഎഫ് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ആറു വ​ർ​ഷ​ക്കാ​ലം ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ന് ഒ​രേ​യൊരു പ​രി​ഹാ​രം, അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ൻ മാത്രമല്ല, വി​ല്ലേജ് ഓ​ഫീ​സ​ർ, കൃ​ഷി ഓ​ഫീ​സ​ർ, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഒ​ന്നിച്ചു​കൂ​ടി പ​രി​ശോ​ധി​ക്കു​ന്ന​തി​നുപ​ക​രം, ഓ​രോ​രു​ത്ത​രും സൗ​ക​ര്യാ​ർ​ഥം പ്ര​ത്യേ​കം പ​രി​ശോ​ധി​ച്ച്, അ​വ​രു​ടെ ശിപാ​ർ​ശ രേ​ഖ​പ്പെ​ടു​ത്താൻ ഉ​ത​കു​ന്ന ഓ​ൺ ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ്.

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
എ​റ​ണാ​കു​ളം