Letters
വില്പന മേളയുമായി കേന്ദ്രസർക്കാർ
Tuesday, August 31, 2021 1:26 AM IST
സാ​ധാ​ര​ണ ഗ​തി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ൾ​ക്ക് മു​ന്നി​ലാ​ണ് വി​റ്റ​ഴി​ക്ക​ൽ മേള എ​ന്ന ബോ​ർ​ഡ് കാ​ണ​പ്പെ​ടു​ന്ന​ത് , എ​ന്നാ​ൽ നി​ല​വി​ൽ ഇ​ത് കാ​ണാ​ൻ ക​ഴി​യു​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​ക​യാ​യി​ട്ടാ​ണ്.​ ഏ​റ്റ​വും ഒ​ടു​വി​ൽ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ കോ​ടി​ക​ളു​ടെ ആ​സ്തി​ക​ൾ വി​ൽ​പ്പ​ന​ക്ക് വച്ച തീ​രു​മാ​ന​ത്തി​ല് എ​ത്തി നി​ൽ​ക്കു​ക​യാ​ണ്.​ഇ​ത്ത​ര​ത്തി​ൽ പൊ​തു​മു​ത​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ കൈ​യ്യി​ൽ ആ​കു​ന്ന​തോ​ടെ ദു​രി​തം അ​നു​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ടോ​ൾ റോ​ഡു​ക​ൾ വി​ൽ​പ്പ​നയ്​ക്ക് വയ്ക്കു​ക വ​ഴി യാ​ത്ര​ക്കാ​ർ നി​ല​വി​ൽ ന​ൽ​കി വ​രു​ന്ന​തി​നെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ടോ​ൾ ന​ൽ​കേ​ണ്ടി വ​രും എ​ന്ന് ഉ​റ​പ്പ്.​ കാ​ല​ങ്ങ​ളാ​യി ഇ​ന്ത്യ നേ​ടി എ​ടു​ത്ത പൊ​തു ആ​സ്തി​ക​ൾ ഒ​രു ഉ​ളു​പ്പും ഇ​ല്ലാ​തെ സ്വ​ന്തം സ്വ​ത്തു പോ​ലെ വി​റ്റു തു​ല​യ്ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർന​യം ഒ​ന്നു കൂ​ടി വെ​ളി​വാ​ക്കു​ന്നു ഈ ​സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത കോ​ടി​ക​ൾ ചെല​വി​ട്ടു തെര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ച്ച ജ​ന​ങ്ങ​ളോ​ട​ല്ല മ​റി​ച്ചു കോ​ർ​പ​റേ​റ്റ് ഭീ​മ​ന്മാ​രോ​ടാ​ണ്.

അ​ജ​യ് എ​സ് കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം