Letters
ഇ​രി​ക്കു​ന്ന കൊ​മ്പ് വെ​ട്ടു​ന്ന​വ​രോ ന​മ്മ​ൾ?
Tuesday, August 31, 2021 11:54 PM IST
ഡോ. ​ജോ​സ് ജോ​ൺ മ​ല്ലി​ക​ശേ​രി ഓ​ഗ​സ്റ്റ് 20ന് ​എ​ഴു​തി​യ "ഇ​രി​ക്കു​ന്ന ക​മ്പൊ​ടി​യു​ന്നു' എ​ന്ന പ​രന്പ​ര കാ​ലോ​ചി​ത​മാ​യി. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഊ​ഷ്മാ​വ് വ​ർ​ധ​ന​യു​ടെ കാ​ര​ണ​ങ്ങ​ളും ത​ൽ​ഫ​ല​മാ​യി ഭൂ​മി​യി​ലെ ജി​വ​നു​ണ്ടാ​കു​ന്ന ഭീ​ഷ​ണി​യും പ്ര​തി​പാ​ദി​ച്ച ലേ​ഖ​നം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മ​നോ​ഭാ​വം വ​ള​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നു​ണ്ട്.

ഹ​രി​ത​സ​മൃ​ദ്ധ​മാ​യി ന​മ്മു​ടെ അ​മ്മ​ഭൂ​മി​യെ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നും വ​രും​ത​ല​മു​റ​ക​ൾ​ക്ക് ഉ​ത്തേ​ജ​നം ന​ൽ​കു​വാ​ൻ, ഈ ​ആ​ശ​യ​ങ്ങ​ൾ ക്‌​ളാ​സ്‌​മു​റി​ക​ളി​ലെ സം​വാ​ദ വി​ഷ​യ​ങ്ങ​ളാ​ക്കിയാ​ൽ ബാ​ല​മ​ന​സ്സു​ക​ളു​ടെ ശാ​സ്ത്ര​വ​ബോ​ധ ​വ​ള​ർ​ച്ചയ്ക്കു സ​ഹാ​യ​ക​മാ​കും.

ജി​വ​ന്‍റെ ആ​ധാ​ര​ങ്ങ​ളി​ൽ ഒ​ന്ന് താ​പ​മാ​ണെ​ന്നും താ​പ​ത്തി​ന്‍റെ ആ​സം​തുലി​താ​വ​സ്ഥ (imbalance) മാ​ര​ക​മാ​യ ഭ​വി​ഷ്യ ത്തു​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്നു​ക​ള​യു​ന്ന ഒ​രു ത​ല​മു​റ വ​ള​ർ​ന്നു​വ​രു​ന്ന​ത് ഭൂ​മി​ക്കും മ​നു​ഷ്യ സ​മൂ​ഹ​ത്തി​നും ഭീ​ഷ​ണി​യാ​ണ്.

"ഇ​രി​ക്കു​ന്ന ക​മ്പൊ​ടി​യു​ന്ന' അ​നു​ഭ​വ​ത്തി​ന്‍റെ തീ​വ്ര​ത വ​ള​രെ സ​മ്യ​ക്കാ​യി, "പ്ര​ള​യ​മാ​യും അ​ഗ്നി​യാ​യും ദു​ര​ന്തം' എ​ന്ന തു​ട​ർ​ലേ​ഖ​ന​ത്തി​ൽ വി​ശ​ദി​ക​രി​ക്കു​ന്ന​ത് ച​ങ്കി​ടി​പ്പോ​ടെ മാ​ത്ര​മേ വാ​യി​ക്കാ​ൻ സാ​ധി​ക്കു. ചൂ​ട് നി​സ്സാ​ര​ന​ല്ലെ​ന്നും ക​ഴി​ഞ്ഞ 150 വ​ർ​ഷ​ങ്ങ​ൾ​ക്കൊ​ണ്ട് അ​ന്ത​രീ ഷ​ത്തി​ലെ ശ​രാ​ശ​രി ചൂ​ടി​ലു​ണ്ടാ​യ വ​ർ​ധ​ന, വെ​റും 1015 വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് ഉ​ണ്ടാ​കു​മ്പോ​ൾ ന​മ്മ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന ദു​ര​ന്ത​ത്തി​ന്‍റെ ഭീ​ക​ര​ത എ​ന്തു​മാ​ത്ര​മെ​ന്ന് മ​ന​സി​ലാ​കും!

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക​വ​ശം മ​ന​സി​ലാ​ക്കാ​ത്ത​തു​കൊ​ണ്ട​ല്ലേ, ചി​ല​പ്പോ​ഴെ​ങ്കി​ലും മ​ല​യോ​ര​ത്തെ കാ​ർഷി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ന​മ്മ​ൾ അ​തി​നി​ശിത​മാ​യി വി​മ​ർ​ശി​ക്കു​ന്ന​തെ​ന്ന ലേ​ഖ​കന്‍റെ ചോ​ദ്യം കേ​ര​ള​മ​ന​സാ​ക്ഷി​യെ അ​ലോ​സ​ര​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ദു​ര​ന്ത​ഫ​ലം വ​ൻ തീ​പി​ടു​ത്ത​മാ​യി, പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ച​തു​ര​ശ്ര​കി​ലോ​മി​റ്റ​ർ വ​ന​ങ്ങ​ൾ വ​ർ​ഷം​തോ​റും ക​ത്തി​ന​ശിക്കുന്നു.

ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം​മൂ​ലം അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന ജി​വ​വാ​യു​വി​ന്‍റെ അ​വ​സ്ഥ​യും, അ​വ ക​ത്തി​ക്കു​ന്ന​തി​ൽ​നി​ന്നു​ണ്ടാ​കു​ന്ന മ​ലി​നീക​ര​ണ​ങ്ങ​ളും, രോ​ഗ​ങ്ങ​ളും ആ​ഗോ​ള​പ​രി​ത​സ്ഥി​തി വി​ഷ​യ​ങ്ങ​ളാ​യിത്ത​ന്നെ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.

ഇതൊന്നും വി​ക​സ​ന​ക്കു​തി പ്പി​ന്‍റെ പേ​രി​ൽ രാ​ജ്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ഈ ​ദു​ര​ന്ത​ങ്ങൾ പരിഹരിക്കാൻ നി​ര​ന്ത​ര​ യ​ത്ന​ങ്ങ​ൾ ആ​വ​ശ്യ​മായിരിക്കുന്നു.

ആ​ന്‍റണി ക​ള​പ്പു​ര എം​സി​ബി​എ​സ്